കൊറോണ വൈറസ് പകർച്ച വ്യാധിയെ പ്രതിരോധിക്കാൻ ജൂലൈ 13 തിങ്കളാഴ്ച മുതൽ സർക്കാർ സ്ഥാപനങ്ങളിൽ 30 ശതമാനം ജീവനക്കാരെ മാത്രമേ ഓഫീസുകളിൽ അനുവദിക്കാവൂ എന്ന് സർക്കുലർ.

പുതിയ മന്ത്രിസഭാ തീരുമാനമനുസരിച്ച്, എല്ലാ സർക്കാർ സ്ഥാപനങ്ങളും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജോലിസ്ഥലങ്ങളിൽ അവരുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടിവരും.ഒപ്പം അത്യാവശ്യ ഓഫീസ് ജീവനക്കാരെ അനുവദിക്കുകയും വേണം.

സർക്കാർ ഓഫീസുകളിലെ ജീവനക്കാരെ 30 ശതമാനമായി കുറയ്ക്കാൻ മാർച്ചിൽ സുപ്രീംകമ്മിറ്റി ഒരു തീരുമാനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം മെയ് അവസാനത്തോടെ റദ്ദാക്കുകയും 50 ശതമാനം സർക്കാർ ജീവനക്കാരോട് മെയ് 31 മുതൽ ജോലിയിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *