HISTORY OF OMAN
By ഷെരീഫ് ഇബ്രാഹിം.

GCC രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റു ഗള്‍ഫ് രാജ്യങ്ങൾക്ക് ഇല്ലാത്ത പല പ്രത്യേകതകളും വസ്ത്രധാരണത്തിലായാലും ഭൂപ്രുകൃതിയിലായാലും മറ്റും സുൽത്താനേറ്റ് ഓഫ് ഒമാനുണ്ട്.
കാരണം, ഒമാന്‍ ഇപ്പോൾ രണ്ടു സ്ഥലങ്ങളിലായും കുറച്ചു സ്ഥലം UAEയുടെ ഉള്ളിൽ Enclave ആയും കിടക്കുന്നു. ഇതേ ഒമാന്റെ ഭരണമുള്ള, ഒമാന്റെ മറ്റൊരു സ്ഥലമായിരുന്നു സന്‍സി,ബാർ. ഒരുപാടകലെ അതും മറ്റൊരു ഭൂഖണ്ഡമായ ആഫ്രിക്കയിലാണത്. പിന്നീട് ആ രാജ്യം, അയൽരാജ്യമായ ടാങ്കാനിക്ക എന്ന രാജ്യവുമായി യോജിച്ചു ടാൻസാനിയ ആയി.
പ്രവാചകന്റെ കാലം മുതല്‍ ഇസ്ലാം മതം വന്ന രാജ്യമാണ് ഒമാൻ എന്ന മസ്കത്ത്. ഗൾഫ് നാടുകളിലെ ഏറ്റവും പഴയ സ്വതന്ത്രരാജ്യം.
വാസ്കോഡി ഗാമ ഇന്ത്യയിലേക്ക് വരുന്ന കപ്പലൽ മാർഗത്തിലെ ഒരു പ്രധാന സ്റ്റോപ്പ് ആയിരുന്നു ഒമാൻ. ഫാർ ഈസ്റ്റ്, യൂറോപ്പ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിക്കുള്ള കപ്പൽ പാതയിലെ പ്രധാന സ്ഥലമായിരുന്നു ഒമാൻ. അതിന്റെ കുറച്ചു സൗകര്യം ഫുജൈറക്ക് കിട്ടിയിട്ടുണ്ടെന്ന് ഞാൻ മറക്കുന്നില്ല. അത് കൊണ്ടാണ് UAEയിലെ അബുദാബി ഒഴികെയുള്ള മിക്ക എമിരേറ്റ്കൾക്കും കൊച്ചു കൊച്ചു സ്ഥലങ്ങൾ ഈ ഭാഗങ്ങളിൽ ഉണ്ടായത്.
ഫുജൈറയും ഷാർജയുടെ ഖോർഫുക്കാൻ, കൽബ, റാസൽഖൈമയുടെ കുറച്ചു ഭാഗം ഒഴികെയുള്ള ബാക്കി എല്ലാം പേർഷ്യൻ ഉൾക്കടലിന്നടുത്താണ്. എന്നാൽ ഒമാനും ഫുജൈറയും അറബിക്കടലിന്നടുത്താണ്. 1514ലിലാണ് പോർട്ടുകഗീസ്കാർ ഒമാന്റെ ഹോർമൂസ് പിടിച്ചെടുത്തത്. അതാണെങ്കിൽ വളരെയധികം തന്ത്രപ്രാധാനമുള്ള സ്ഥലം. പേർഷ്യൻ ഉൾക്കടലും അറബിക്കടലും സംഘമിക്കുന്ന സ്ഥലം, നമ്മുടെ കന്യാകുമാരി പോലെ. 1650ല്‍ പോർട്ടുഗീസുകാരിൽ നിന്നും ഇമാം (അന്ന് അധികാരപദവിക്ക് സുൽത്താൻ എന്ന് വിളിക്കാറില്ല) സുൽത്താൻ (പേരാണ്) ബിന്‍ സൈഫ് ഹോർമൂസ് പിടിച്ചെടുത്തു. ഈ ഇമാമിന്റെ മകൻ ഇമാം സൈഫ് ബിൻ സുൽത്താൻ 1698ൽ സൻസിബാർ പിടിച്ചെടുത്തു.

1856ൽ സാൻസിബാർ ഒമാൻ ഇമാമിന്റെ കയ്യിൽ നിന്ന് കൈവിട്ടു പോവേണ്ടതായിരുന്നു. കാരണം ഒമാൻ ഇമാം സൈഫ് ബിൻ സുൽത്താന്റെ മരണം. എന്നാൽ ആ ഇമാമിന്റെ മകൻ ബ്രിട്ടീഷ് സഹായത്തോടെ സാൻസിബാർ കയ്യിൽ നിന്ന് പോകാതെ നിലനിർത്തി.
1741മുതലാണ് സുൽത്താൻ വാഴ്ച്ച തുടങ്ങിയത്. അത് തുടങ്ങി വെച്ചത് ഇമാം സൈദ് ബിൻ ബുസൈദി ആയിരുന്നു. 1775 മുതൽ ഇമാം സൈദിന്റെ മകൻ ഇമാം എന്നതിന് പകരം സുൽത്താൻ എന്ന സ്ഥാനപ്പേര് ഉപയോഗിച്ചു തുടങ്ങി. 1798ൽ ഒമാൻ ബ്രിട്ടീഷ്കാരുടെ സംരക്ഷിത പ്രദേശമായി (Protectorate) മാറി. മറ്റു ഇമാമീങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ ബ്രിട്ടീഷ്കാരുടെ സഹായത്തോടെ ഇമാമുമാരുമായി സുൽത്താൻ ഒരു കരാർ ഉണ്ടാക്കി. ഒമാന്റെ നിസ്വ (Niswa) ഇമാമീങ്ങളുടെ സ്വയം ഭരണാവകാശ (autonomy) സ്ഥലമായി കരാർ ഉണ്ടായി.
അത് കൂടാതെ 1950ൽ സൗദിയുടെ സഹകരണത്തോടെ Nizwa ഒരു രാജ്യമാക്കാൻ ഇമാമീങ്ങൾ ശ്രമിച്ചു. 1960ൽ യെമെനിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് ഒമാന്റെ ദോഫാർ പിടിച്ചെടുക്കാൻ നോക്കി. കാരണം അന്ന് രണ്ടു യമൻ ആയിരുന്നു. PDRY – Peoples Democratic Republic of Yeman എന്ന തെക്കൻ യമനും Arab Republic of Yemen എന്ന വടക്കൻ യമനും പിന്നീട് രണ്ടു യെമെനുകളും ഒന്നായി Republic of Yemen ആയി. അതിൽ ഒമാനോട് തൊട്ടു കിടക്കുന്ന തെക്കൻ യമൻ കമ്മ്യൂണിസ്റ്റ് അനുഭാവഭരണമായിരുന്നു. ഇപ്പോൾ രണ്ട് യമനും ഒന്നായി കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചു.
1967 മുതലാണ് ഒമാനിൽ നിന്ന് പെട്രോൾ കയറ്റുമതി ചെയ്തു തുടങ്ങിയത്. ഇപ്പോഴും ബ്രിട്ടീഷുകാരുടെ വേലയാണെന്നു തോന്നുന്നു ബുറൈമി പ്രശ്നം. അതിന്റെ പേരിൽ ഒമാനും അബുദാബിയും പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തിനേറെ, ലോകത്തിൽ ഒരു പാട് രാഷ്ട്രങ്ങൾ സന്ദർശിച്ച, അതും രാജകുടുംബത്തിന്റെ പ്രൈവറ്റ് ഓഫീസ് മേനേജർ തസ്തികയുള്ളത് കൊണ്ട് ഇംഗ്ലണ്ടിലേക്ക് പോലും പെട്ടെന്ന് വിസ കിട്ടിയ എനിക്ക് ഒമാൻ വിസ നിഷേധിച്ചത് ഈ വിഷയം കൊണ്ടാവുമെന്ന് ഇന്നും ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കാരണം ഞാൻ വിസ അപേക്ഷയോടൊപ്പം കൊടുത്ത ലെറ്റർ എന്റെ ബോസ് ആയ അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹിയാന്റെ ആയിരുന്നു.
1970ലാണ് സുൽത്താന്റെ പാലസ് ആക്രമണം ഉണ്ടായത്. അപ്പോഴാണ് Sandhrust Trained Officer ഓഫിസർ ആയിരുന്ന സുൽത്താന്റെ മകൻ ഇപ്പോഴത്തെ സുൽത്താൻ ഖാബൂസ് ഭരണം പിടിച്ചെടുത്തത്. അങ്ങിനെ ബ്രിട്ടന്റെയും ജോർദാന്റെയും ഇറാന്റെയും സഹായത്തോടെ കമ്മ്യൂണിസ്റ്റ് വാദികളെ തോൽപ്പിച്ചു.
1996ൽ സുൽത്താനേറ്റ് ഓഫ് ഒമാൻ തികച്ചും രാജഭരണമായി (Monarchy) ആയി പ്രഖ്യാപിച്ചു.

History of MUSCAT
മസ്കത്തിന്റെ പഴയകാലം
By ഷെരീഫ് ഇബ്രാഹിം.

ഇപ്പോൾ പേര് സുൽത്താനേറ്റ് ഓഫ് ഒമാൻ, അതിനു മുമ്പ് പേര് മസ്കത്ത് & ഒമാൻ എന്നായിരുന്നു.
ഫോട്ടോ 1 – ഒമാനിലെ 1965ലെ പെട്രോള്‍ സ്റ്റേഷന്. ആ ഫോട്ടോ ഒന്ന് ശ്രദ്ധിക്കുക. കടൽപുറ്റുകള്‍ കൊണ്ടാണെന്ന് തോന്നുന്നു ചുമര് തേച്ചിട്ടുള്ളത്. ഈന്തപ്പനയോലകൊണ്ട് മേഞ്ഞ മേൽക്കൂര. അതിനുള്ള മരത്തണ്ടിന്റെ തൂണ്. ഓഫീസ് മുറി കാണൂ. പുറത്തുള്ള താഴ്ഭാഗം ഒന്നും ചെയ്യാത്ത നിലം. പിന്നിലുള്ളത് ഒമാനി യുവാവാണെന്ന് മനസ്സിലാവുന്നു.

ഫോട്ടോ 2 – വളരെ പഴയകാലത്തെ ഒമാനിലെ ഒരു നാണയം. അതില്‍ കാല് അണ എന്ന് കാണുന്നു. അത് വെച്ച് നോക്കുമ്പോള്‍ കേരളത്തില്‍ രാജഭരണകാലത്ത് ബ്രിട്ടീഷുകാര്‍ കൊണ്ട് വന്ന അണയുമായി താരതംമ്യമുള്ളത് കൊണ്ട് ചുരുങ്ങിയത് 90 – 100 വർഷത്തെ പഴക്കം ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ആ നാണയത്തിൽ തുർക്കി ഇമാം ഓഫ് മസ്കത്ത് & ഒമാൻ എന്ന് കാണുന്നില്ലേ? കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ മസ്കത്ത് ഭരിച്ചിരുന്നവരുടെ സ്ഥാനപ്പേര് ഇമാം എന്നായിരുന്നു. അന്നത്തെ ഭരണാധികാരിയുടെ രണ്ടു ആൺമക്കളിൽ ഒരാൾ മസ്കത്ത് ഇമാമും മറ്റേയാൾ മസ്കത്തിന്റെ രാജ്യമായ ആഫ്രിക്കയിലെ സൻസിബാർ (പിന്നീട് ആ രാജ്യം അയൽ രാജ്യമായ ടാങ്കാനിക്കയുമായി ചേർന്ന് ഒറ്റ രാജ്യമായി പേര് ടാൻസാനിയ എന്നായി. ടാങ്കാനിക്കയുടെ ടാൻ എന്ന പദവും സൻസിബാറിന്റെ സാനും ചേർന്ന്) ഭരിച്ചിരുന്നത് മറ്റൊരു ഇമാം.
<< ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം >>