സുൽത്താനേറ്റിലെ ആദ്യത്തെ കൃത്രിമ ഹൃദയം മാറ്റിവയ്ക്കലിന് നേതൃത്വത്തം നൽകിയത് അൽ സാബ്തിയാണ്
വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവായി പങ്കജ് ഖിംജിയെ നിയമിച്ചു
ഒമാനിലെ പുതിയ ആരോഗ്യമന്ത്രിയായി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തിയെ സുൽത്താൻ ഹൈതം ബിൻ താരിക് നിയമിച്ചു.
49 കാരനായ അൽ സബ്തി, കൊവിഡ്-19 നെതിരായ ഒമാന്റെ പോരാട്ടത്തിൽ പ്രധാന പങ്ക് വഹിച്ച ഡോ. അഹമ്മദ് അൽ സൈദിയുടെ പിൻഗാമിയാവും.
നിലവിൽ ഒമാൻ മെഡിക്കൽ സ്‌പെഷ്യാലിറ്റി ബോർഡിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായ അൽ സബ്‌തി ഒരു പ്രശസ്ത കാർഡിയോതൊറാസിക് സർജൻ കൂടിയാണ്. 2014-ൽ, സുൽത്താനേറ്റിലെ ആദ്യത്തെ കൃത്രിമ ഹൃദയം മാറ്റിവയ്ക്കലിന് നേതൃത്വത്തം നൽകിയത് അൽ സാബ്തിയാണ് …
പുതിയതായി നിയമിച്ച മറ്റു മന്ത്രിമാർ…..
എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രിയായി മുഹമ്മദ് അൽ-മമാരിയെ നിയമിച്ചു
സലിം അൽ ഔഫിയെ പുതിയ ഊർജ, ധാതു വകുപ്പ് മന്ത്രിയായി നിയമിച്ചു
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ പുതിയ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവായി പങ്കജ് ഖിംജിയെ നിയമിച്ചുകൊണ്ടുള്ള ഒരു റോയൽ ഡിക്രി ഹിസ് മജസ്റ്റി വ്യാഴാഴ്ച പുറപ്പെടുവിച്ചു.
വിവരങ്ങൾക്ക് കടപ്പാട് :- ഒമാൻ ഒബ്സർവർ.