ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന സമ്മേളനം വൈകീട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു.
മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിൽക്കുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നതെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് അറിയിച്ചു. പൊതുസമ്മേളനത്തോടെയാണ് മൂന്നാം ലോക കേരള സഭ നടക്കുന്നത്. സ്പീക്കർ എംബി രാജേഷാണ് പൊതു സമ്മേളനത്തിന്റെ അധ്യക്ഷൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടി ഉദ്ഘാടനം ചെയ്തു. 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 351 പ്രതിനിധികളാണ് ഇത്തവണത്തെ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്.
അതേസമയം ലോക കേരള സഭയിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. യുഡിഎഫ് അനൂകൂല സംഘടനകളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളെ സമ്മേളനത്തിൽ നിന്ന് വിലക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മൂന്ന് ദിവസത്തെ സമ്മേളനത്തിന് നാലുകോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സംസ്ഥാനത്ത് നാല് കോടി മുടക്കി സമ്മേളനം നടത്തുന്നതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. .
മൂന്നാമത് ലോകകേരള സഭയിലേക്ക് ഒമാനിൽ നിന്നും സിദ്ദിഖ് ഹസ്സൻ തിരഞ്ഞെടുക്കപ്പെട്ടു . നേരെത്തെ പി.എം ജാബിർ അടക്കം എട്ടുപേരെ തിരഞ്ഞെടുത്തതിന് പുറമെയാണ് സിദ്ദിക്ക് ഹസ്സനെ കൂടി തിരഞ്ഞെടുത്തതായുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത് . നേരെത്തെ 2018 ൽ തിരുവനന്തപുരത്തു നടന്ന ഒന്നാം ലോകകേരള സഭയിലും, ദുബായിയിൽ നടന്ന ലോകകേരള സഭയുടെ വാർഷികത്തിലും സിദ്ദിക്ക് ഹസ്സൻ പങ്കെടുത്തിരുന്നു എന്നാൽ പിന്നീട് രാഷ്ട്രീയ കാരണങ്ങളാൽ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുവർ രാജിവെച്ചപ്പോൾ സിദ്ദിക്ക് ഹസ്സനും രാജിവെക്കുക ആയിരുന്നു
അതിനാൽ 2020 ൽ നടന്ന രണ്ടാം ലോകകേരള സഭയിൽ സിദ്ദിക്ക് ഹസ്സൻ പങ്കെടുത്തിരുന്നില്ല . ലോക കേരള സഭയിൽ നിന്നും വിട്ടുനിന്നിരുന്ന കോൺഗ്രസ്സ് – യുഡിഎഫ് നേതൃത്വങ്ങളുമായി സർക്കാർ നടത്തിയ ചർച്ചയുടെ ഫലമായി, ലോക കേരളസഭ ഫലപ്രദമായി നടത്തുമെന്ന ഉറപ്പിന്മേൽ കോൺഗ്രസ്സ് – യുഡിഎഫ് പ്രതിനിധികൾ വീണ്ടും ലോക കേരള സഭയുമായി സഹകരിക്കുവാൻ നേതൃതലത്തിൽ തീരുമാനമായ സാഹചര്യത്തിൽ കൂടിയാണ് സിദ്ദിക്ക് ഹസ്സനെ ലോക കേരള സഭയിൽ എടുത്തിരിക്കുന്നതു .
കോവിഡ് സമയത്തും , ഷഹീൻ ചുഴലിക്കാറ്റ് സമയത്തും സിദ്ദിക്ക് ഹസ്സന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള സാമൂഹിക സേവനമാണ് നടത്തിയത് . കോവിഡിന് ശേഷം വലിയ തോതിലുള്ള പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന പ്രവാസി സമൂഹത്തിന്റെ അടിസ്ഥാന വിഷയങ്ങൾ അധികാരികളിൽ എത്തിക്കുവാനും , അതോടൊപ്പം മലയാളം മിഷൻ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുക, ” കീം ” പോലുള്ള പ്രവേശന പരീക്ഷകൾക്കും ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രം അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾക്കു ആയിരിക്കും ലോകകേരള സഭയിൽ ഉന്നയിക്കുക എന്നും തന്നെ വീണ്ടും ലോകകേരള സഭയിലേക്കു നാമനിർദേശം ചെയ്ത പാർട്ടി നേതാക്കൾക്ക് നന്ദി അറിയിക്കുന്നതായും സിദ്ദിക്ക് ഹസ്സൻ പറഞ്ഞു .