വിസാ നിരക്ക് കുറക്കാൻ സുൽത്താൻ ഉത്തരവിട്ടിരുന്നു


നിരക്ക് 85 ശതമാനം വരെ കുറയും

സുൽത്താൻ ഹൈതം ബിൻ താരികിന്റെ നിർദ്ദേശത്തെ തുടർന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ വിസാ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സ്വദേശിവത്കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസ ഫീസ് ഇളവ് ലഭിക്കും. 301 റിയാലായിരിക്കും ഏറ്റവും ഉയർന്ന വിസാ നിരക്ക്. കുറഞ്ഞ വിസാ നിരക്ക് 101 റിയാലാണ്.


കഴിഞ്ഞ വർഷം മേയ് ഒന്നിന് നിലവിൽ വന്ന നിരക്കനുസരിച്ച് 2001 റിയാൽ വിസാ ഫീസ് ഈടാക്കിയിരുന്ന തസ്തികകളിൽ പുതിയ നിരക്കനുസരിച്ച് 301 റിയാലായിരിക്കും. എന്നാൽ, സ്വദേശി വത്കരണ തോത് നടപ്പാക്കിയ സ്ഥാപനമാണെങ്കിൽ 211 റിയാലായിന് വിസ ലഭിക്കും.


ഇടത്തരം വിഭാഗത്തിൽ ഉൾപ്പെടുന്ന വിസകൾക്ക് നിരക്ക് 251 റിയാലായി കുറച്ചു. 601 റിയാൽ മുതൽ 1001 റിയാൽ വരെയായിരുന്നു ഇതുവരെ ഈടാക്കിയിരുന്നത്. സ്വദേശിവത്കരണ തോത് പൂർത്തിയാക്കിയ കമ്പനികൾക്ക് 176 റിയാൽ മാത്രമായിരിക്കും വിസാ നിരക്ക്. manga studio 5 license key


മൂന്നാം വിഭാഗത്തിൽ പെടുന്ന വിസകളുടെ നിരക്ക് 201 റിയാലായും കുറച്ചു. 301 റിയാൽ മുതൽ 361 റിയാൽ വരെയാണ് നേരത്തെ ഈടാക്കിയത്. സ്വദേശിവത്കരണ തോത് പുർത്തിയാക്കിയ സ്ഥാപനങ്ങളാണെങ്കിൽ 141 റിയാൽ മാത്രമായിരിക്കും.

അതേസമയം. വീട്ട് ജോലി വിസകൾക്കും മറ്റും ഇനി 101 റിയാലാണ് ഈടാക്കുക. നേരത്തെ ഈ വിഭാഗത്തിൽ നിന്ന് 141 റിയാലായിരുന്നു. കാർഷിക വിസാ നിരക്ക് 141 റിയാൽ ആയി കുറച്ചു. 201 റിയാലാണ് നിലവിലെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *