
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് 304 തടവുകാര്‍ക്ക് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്കി. 108 പേര് വിദേശികളാണെന്നും റോയല്‍ ഒമാന്‍ പോലീസിനെ ഉദ്ദരിച്ച് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിവിധ കേസുകളില്‍ ശിക്ഷയില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് മോചനം.
