മസ്കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമവും ഇഫ്താർ വിരുന്നും മതസൗഹാർദ്ദ സംഗമ വേദിയായി മാറി.
ഇന്ന് 28/4/2022 ന് അൽഖൂദ് സൂഖിലെ സീഷെൽ റസ്റ്റോറന്റ് വെച്ച് നടന്ന സംഗമത്തിൽ പ്രവർത്തക സമിതി അംഗങ്ങളും നേതാക്കൾക്കും പുറമെ വിവിധമേഖലകളിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുത്തു..
മസ്കറ്റ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് റഈസ് അഹമ്മദ് ഉദ്ഘാടനം ചെയ്ത ഇഫ്താർ സംഗമത്തിൽ ഗാല ഹോളി സ്പിരിറ്റ് ചർച്ചിലെ ഫാദർ ജോർജ് വടക്കൂട്ട്, VS മുരാരി തന്ത്രി വേണ്ടാർ, അബുബക്കർ ഫലാഹി എന്നിവർ മത സൗഹാർദ്ദത്തിന്റെ സന്ദേശം നൽകി.
ബദർ അൽ സമാ ഹോസ്പിറ്റൽ അൽഖൂദ് ബ്രാഞ്ച് മാനേജർ ഫസലുൽ ഹഖ്, സവാദ്, അൽ സലാമ പോളിക്ലിനികിനെ പ്രതിനിധീകരിച്ച് സമീർ, മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്ററിനെ പ്രതിനിധീകരിച്ച് മൻസൂർ, രഞ്ജിത് കുമാർ, കേരളനൈറ്റ്സ് തട്ടുകട ഉടമ ദീപു ചർത്താലിൽ,അബു, ഒമാൻ തട്ടുകട ഉടമ സാബിർ VK, ബ്ലഡ് ഡോണേഴ്സ് ഒമാൻ കോർഡിനേറ്റർസ് കബീർ CV, വിനു, ഷെബിൻ, നാജിലാ ഷെബിൻ എന്നിവർ പങ്കെടുത്തു.
TP മുനീർ സ്വാഗതം പറഞ്ഞ സംഗമത്തിൽ ഫൈസൽ മുണ്ടൂർ അധ്യക്ഷനായിരുന്നു.. മസ്കറ്റ് കെഎംസിസി നേതാക്കളായ അഷ്റഫ് നാദാപുരം, MT അബൂബക്കർ എന്നിവർ സാന്നിധ്യമറിയിച്ച സംഗമത്തിൽ ഷാജഹാൻ തായാട്ട് നന്ദി പറഞ്ഞു..അൽഖൂദ് KMCC നേതാക്കളായ ഷാഹുൽ ഹമീദ് കോട്ടയം, MK ഹമീദ് കുറ്റ്യാടി, CVM ബാവ വേങ്ങര, ജാബിർ മെയ്യിൽ, DR. സൈനുൽ ആബിദ്, ഹക്കീം പാവറട്ടി എന്നിവർ നേതൃത്വം നൽകി..
പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന സംഗമത്തിൽ വിവിധ മാധ്യമ പ്രതിനിധികളും പങ്കെടുത്തു.
റുസൈൽ KMCC പ്രതിനിധിയായി സമീർ ശിവപുരവും, സീബ് KMCC പ്രതിനിധികളായി ഗഫൂർ താമരശ്ശേരി, ഇബ്രാഹിം തിരൂർ എന്നിവരും പങ്കെടുത്തു.