ഒമാനിൽ ചൂട് കൂടുന്നു. വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച ഉയർന്ന താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട്. പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെൾഷ്യസും അതിലധികവും റിപ്പോർട്ട് ചെയ്തു.

സീബിലും ആമിറാത്തിലുമാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്, 42, ഡിഗ്രി സെൽഷ്യസ്.
ബുറൈമി, ഫഹൂദ്, റുസ്താഖ്, സമാഈൽ, നിസ്‌വ, ബഹ്‌ല, ആദം, സൂർ, മസീറ, ദുകം എന്നിവിടങ്ങളിലും 40-41 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടു. കുറഞ്ഞ താപനില ജബൽ ശംസ്, സൈഖ്, ജബൽ അൽ ഖമർ പ്രദേശങ്ങളിൽ ആയിരുന്നു, 25-26 ഡിഗ്രി സെൽഷ്യസ്.


രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ചില ഭാഗങ്ങളിൽ അന്തരീക്ഷം മേഘാവൃതമാവും. രാത്രിയും അതിരാവിലെയും തെക്കൻ ശർഖിയ്യ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിൽ മൂടൽ മഞ്ഞ് രുപപ്പെടാൻ സാധ്യതയുണ്ട്. ഈ മേഖലകളിൽ രാത്രിയും പുലർച്ചെയും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഉണർത്തി.

Leave a Reply

Your email address will not be published. Required fields are marked *