രാജ്യത്തെ രക്തദൗർലഭ്യം കണക്കിലെടുത്തും റമദാനിൽ വരാൻ പോവുന്ന രക്തക്ഷാമം ഒരു പരിധി വരെ പരിഹരിക്കാൻ സഹായിക്കുക എന്ന ഉദ്ദേശത്തോടെയും മസ്കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിയും
വീ ഹെല്പ് ബ്ലഡ് ഡൊണേഴ്സ് ഒമാനും സംയുക്തമായി മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്റർ അൽഖൂദിൽ വെച്ച് 25/03/2022 വെള്ളിയാഴ്ച്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 70 ഓളം വന്ന രക്തദാതാക്കളിൽ 60 ഓളം പേർ രക്തദാനം നടത്തി.
![](https://inside-oman.com/wp-content/uploads/2022/03/ei2wp7f865662249657952189679917-1024x767.jpg)
മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിലുള്ള ബൗഷർ ബ്ലഡ് ബാങ്കിലെ ഡോക്ടറും നഴ്സും മറ്റു ഉദ്യോഗസ്ഥരും ക്ലിനിക്കിൽ എത്തിയാണ് രക്തദാന ക്യാമ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്..രക്തം
രക്തദാനം നടത്തിയ എല്ലാ രക്തദാതാക്കൾക്കും മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്റർ ഒരു വർഷത്തെക്ക് വൈദ്യ പരിശോധന സൗജന്യമായും അവിടെ നിന്നും നടത്തുന്ന ടെസ്റ്റുകൾക്കും ക്ലിനിക്കൽ പരിശോധനകൾക്കും 20 ശതമാനം കിഴിവും നൽകുന്നതാണ്.
![](https://inside-oman.com/wp-content/uploads/2022/03/img-20220326-wa00911318448129525548647-994x1024.jpg)
ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും വീ ഹെല്പ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെയും കെഎംസിസി അൽഖൂദിന്റെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതോടൊപ്പം റമദാനു മുൻപ് രക്തം നൽകാൻ ആവുന്ന മുഴുവൻ ആളുകളും ബൗഷർ ബ്ലഡ് ബാങ്കിൽ നേരിട്ട് പോയോ വിവിധയിടങ്ങളിൽ നടക്കുന്ന രക്തദാന ക്യാമ്പുകളിൽ പങ്കാളികളായോ സ്വന്തം കടമ എന്ന് കരുതി ഈ കർത്തവ്യം ഏറ്റെടുക്കണമെന്നു സംഘാടകർ അറിയിച്ചു.
അൽഖൂദ് KMCC ക്ക് വേണ്ടി അബ്ദുൽ ഹമീദ് പേരാമ്പ്ര, TP മുനീർ, മുജീബ് മുക്കം, ഫൈസൽ മുണ്ടൂർ, അബൂബക്കർ ഫലാഹി, Dr. സയ്യിദ് സൈനുൽ ആബിദ്, ജാബിർ മെയ്യിൽ, NAM ഫാറൂഖ്, അബ്ദുൽ സമദ് കോട്ടക്കൽ, സുഹൈൽ കായക്കൂൽ, സഫീൽ, ഫൈസൽ ടീ ടൈം, മുഹമ്മദ് റാസിക്, അഷ്റഫ് ആണ്ടാണ്ടിയിൽ എന്നിവരും
![](https://inside-oman.com/wp-content/uploads/2022/03/img-20220326-wa00906594302450502776677.jpg)
WE HELP BDO ക്ക് വേണ്ടി വിനു വാസുദേവ്,
ഷെബിൻ,ജയശങ്കർ, മനോഹർ, ജോഷി,
നാജില, സരസ്വതി മനോജ്,
നിഷ വിനോദ്,
ആശ റായ്നെർ മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്ററിന് വേണ്ടി HR മാനേജർ മൻസൂർ, ഓപ്പറേഷൻസ് മാനേജർ രഞ്ജിത്ത് കുമാർ, മാർക്കറ്റിംഗ് മാനേജർ അഖിൽ ലാൽ, കസ്റ്റമർ കെയർ അസിസ്റ്റന്റ് തേജസ് ബാബു – എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി..
![](https://inside-oman.com/wp-content/uploads/2022/03/16021907330183720581878123875961.jpeg)