2162 രോഗികൾ, മൂന്നു മരണം
ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികൾ രണ്ടായിരം കടന്നു. മാസങ്ങൾക്കു ശേഷമാണ് പ്രതിദിന രോഗികൾ രണ്ടായിരവും കടന്ന് കുതിക്കുന്നത്. ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്ക് പ്രകാരം 2162 രോഗികളും 3 മരണവും റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ ഉള്ളവർ 223 ആയി. 75 പേരാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയത്.
*കഴിഞ്ഞ ആഴ്ച 13 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.കേസുകൾ വർധിക്കുമ്പോഴും മരണ നിരക്ക് കുറയുന്നത് ആശ്വാസമാണ്.4133 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.*