കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാനും, സി.എച്ച് സെന്ററടക്കം നിരവധി സംഘടനയുടെ ഭാരവാഹിയും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു
ഡോക്ടർ പി എ ഇബ്രാഹിം ഹാജി
സാമുഹ്യ-സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനും പി.എ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകനും മലബാർ ഗോൾഡ് വൈസ് ചെയർമാനും , ചന്ദ്രിക ഡയറക്ടറും, കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാനും, സി.എച്ച് സെന്ററടക്കം നിരവധി സംഘടനയുടെ ഭാരവാഹിയും വിദ്യാഭ്യാസ പ്രവർത്തകനുമായ,
ഡോക്ടർ പി എ ഇബ്രാഹിം ഹാജി അന്തരിച്ചു.
സ്ട്രോക്ക് വന്ന് ദുബായിൽ ചികിൽസയിലായിരുന്നു,
ഇന്നലെയിരുന്നു എയർ ആംബുലൻസിൽ കോഴിക്കോട് മിംസിലേക്ക് കൊണ്ടു വന്നത്
ഇബ്രാഹിം ഹാജിയുടെ മൃതദേഹം കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റ്സിലെ അദ്ദേഹത്തിന്റെ വസതിയിൽ ഇന്ന് ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ ദർശനത്തിന് വയ്ക്കും.
ശേഷം 4 മണി മുതൽ
കോഴിക്കോട് മിനി ബൈപ്പാസിലെ (സരോവരത്തിനടുത്ത്) പുതിയ കെട്ടിടത്തിലും ദർശനം ഉണ്ടാകും.
അതിന് ശേഷം 5 മണിക്ക് ഖബറടക്കുന്നതിനായി മഞ്ചേരിയിലേക്ക് കൊണ്ടുപോവുന്നതാണ്.
മഞ്ചേരി വേട്ടേക്കോട് നജ്മുൽ ഹുദാ പള്ളിയിൽ ഖബറടക്കം