"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
സീബിൽ നില അതീവ ഗുരുതരം ; സലാലയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 1, 447 ആയി
മസ്ക്കറ്റ് ഗവർണറേറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം 32,000 കടന്നു. ഇന്ന് മാത്രം പുതിയ 892 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഗവർണറേറ്റിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 32, 060 ആയിരിക്കുകയാണ്.
സീബ് വിലായത്തിൽ മാത്രം ഇന്ന് 391 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ബൗഷറിൽ ഇന്ന് 191 പേർക്കും, മത്രയിൽ 102 പേർക്കും ഇന്ന് കോവിഡ് പോസിറ്റീവായി.
വടക്കൻ ബാത്തിനയിൽ ഇന്ന് 180 പേർക്ക് കൂടി വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ ഗവർണറേറ്റിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6, 279 ആയിരിക്കുകയാണ്. ഗവർണറേറ്റിലെ സോഹാറിൽ മാത്രം ഇതുവരെ 2, 233 പേർക്കും, സുവൈഖിൽ 1, 501 പേർക്കും ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സലാലയിൽ ഇന്ന് 79 പേർക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. ഇതോടെ വിലായത്തിലെ ആകെ കോവിഡ് ബാധിതർ 1,447
ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 53, 000 കടന്നു. ഒമാനില്‍ 1, 889 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് ബാധിതരായി 8 പേര് കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 244 ആയി ഉയര്‍ന്നു.