"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
നാട്ടിൽ വച്ച് വാക്‌സിൻ എടുത്തവർക്ക് ഒമാനിൽ വന്നിട്ട് TARASSUD ആപ്പിൽ രജിസ്റ്റർ ചെയ്യാം. നാട്ടിൽ ആയിരുന്ന ഘട്ടത്തിൽ വാക്‌സിൻ എടുത്ത പ്രവാസികൾ തിരികെ ഒമാനിൽ എത്തുന്ന മുറയ്ക്ക് ഒമാന്റെ TARASSUD ആപ്പിൽ അത് രെജിസ്റ്റെർ ചെയ്യാൻ സാഹചര്യം.
രണ്ടു മാർഗങ്ങളാണ് ഉള്ളത്. ഒന്നാമത്തേത് വാട്സാപ്പ് വഴി ആഡ് ചെയ്യാം
രണ്ടാമതായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നേരിട്ട് ചെന്ന് ആഡ് ചെയ്യിക്കാം
മസ്‌കറ്റിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് ഇതിനായുള്ള കൗണ്ടർ പ്രവർത്തിക്കുന്നത്. വാക്‌സിൻ എടുക്കുന്ന കാർ പാർക്കിംഗ് ഏരിയ യിൽ വന്നിട്ട് മുൻപ് വാക്‌സിൻ എടുത്തവർ ആണെന്ന് പറഞ്ഞാൽ ഉദ്യോഗസ്ഥർ അത് രജിസ്റ്റർ ചെയ്യാനുള്ള കൗണ്ടർ കാട്ടിത്തരും.