"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
“ഒമാനിലേക്ക് വരണമെങ്കിൽ വാക്സിൻ എടുക്കണം” എന്ന് പറഞ്ഞത്
ചിലർ പ്രചരിപ്പിക്കുന്നത് “വാക്സിൻ എടുത്ത എല്ലാവർക്കും ഒമാനിലേക്ക് വരാം” എന്നാണ്.
ഫാക്ട് ഉം ഫേക്ക് ഉം അറിയാതെ പലരും കേട്ടതെല്ലാം പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ സത്യം എന്താണെന്ന് അറിയുക.
ഒമാനിലെ മാധ്യമപ്രവർത്തകനായ അറേബ്യൻ സ്റ്റോറീസ് സി ഇ ഒ നിഷാദ് ഫേസ്ബുക്കിൽ എഴുതുന്നു
ഒമാൻ ഇന്ത്യയിൽ നിന്നും വരുന്ന യാത്രക്കാർക്കുള്ള യാത്രാവിലക്ക് നീക്കിയോ എന്ന് ചോദിച്ച് കഴിഞ്ഞ കുറച്ചു നാളായി എനിക്ക് പല ആളുകളിൽ നിന്നും നിരന്തരം ഫോൺകോളുകളും സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള ചെമ്പട്ടികയിലുള്ള (red-listed) രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓമനിലേക്ക് നിലവിലുള്ള യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് പുതിയ അറിയിപ്പുകൾ ഒന്നുമില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക.
2021 ഓഗസ്റ്റ് 19 വരെയുള്ള വിവരമനുസരിച്ച്, യാത്രാനുമതി സംബന്ധിച്ച് സുപ്രീം കമ്മിറ്റി എടുത്ത ഒരേയൊരു തീരുമാനം, 18 വയസിനും അതിനുമുകളിലും പ്രായമുള്ളവരും രണ്ട് ഡോസ് കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമായും എടുത്തവരുമായ യാത്രക്കാർക്ക് സെപ്റ്റംബർ 1 മുതൽ ഒമാനിലേക്ക് വരാം എന്നതാണ്
അതിനാൽ, നിലവിൽ നിങ്ങൾ ഒമാന് പുറത്താണെങ്കിൽ, ഒമാനിലേക്ക് തിരിച്ചുവരണമെങ്കിൽ, നിങ്ങൾക്ക് ഈ രാജ്യത്തെ ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സിനുകളായ ഫൈസർ, ആസ്ട്രാ-സെനെക്ക, സിനോവാക്, സ്പുട്നിക് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ഇത്തരം ഗൗരവതരമായ ഒരു കാര്യത്തിൽ ദയവായി ഊഹാപോഹങ്ങൾ നടത്തുന്നതും കിംവദന്തികൾ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കുക. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ നൂറുകണക്കിന് ആളുകളാണ് തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന ഭീതിയുമായി നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. അതിനാൽ, ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിച്ച് അവർക്ക് തെറ്റായ പ്രതീക്ഷകൾ നൽകുന്നത് അവസാനിപ്പിക്കണം. യാത്രാ വിലക്ക് നീക്കുന്ന കാര്യത്തിൽ എപ്പോൾ എന്ത് തീരുമാനം എടുക്കണം എന്ന കാര്യത്തിൽ ഈ രാജ്യത്തെ ഭരണാധികാരികൾക്ക് . തീർത്തും ശാസ്ത്രീയവും വ്യക്തവുമായ നിലപാടുണ്ട് എന്നുമാത്രമല്ല, അത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ, അവർ അക്കാര്യം കൃത്യമായ മാർഗ്ഗങ്ങളിലൂടെ എല്ലാവരെയും അറിയിക്കുകയും ചെയ്യും. അതിനാൽ ദയവായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ഒരിക്കൽക്കൂടി അപേക്ഷിക്കുന്നു.
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക