മസ്കറ്റ് ഗവര്ണറേറ്റിലും ഷറക്കിയ നോർത്ത് ഗവര്ണറേറ്റിലും തെക്കൻ ബാത്തിനയിലും പ്രവാസികൾക്ക് സൗജന്യ വാക്സിനേഷൻ തുടങ്ങിയാതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമം ടൈംസ് ഓഫ് ഒമാൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

മസ്‌ക്കറ്റ്, വടക്കൻ ശർഖിയ തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽ പ്രവാസികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു.  18 വയസിന് മുകളിൽ ഉള്ള പ്രവാസികൾക്ക് വാക്സിൻ സ്വീകരിക്കാൻ കഴിയും. Covid19.moh.gov.om എന്ന വെബ്സൈറ്റ് വഴിയാണ് വാക്സിനേഷനുള്ള രെജിസ്ട്രേഷൻ നടത്തേണ്ടത്. മസ്‌ക്കറ്റിലെ മത്രയിലുള്ള സബ്ല മത്രയിലും, അൽ ശരാദിയിലുള്ള പ്രവാസി പരിശോധന കേന്ദ്രത്തിലുമാകും വാക്സിനേഷൻ നടക്കുക.
തെക്കൻ ബാത്തിന ഗവർണറേറ്റിൽ ബാർബർ ഷോപ് ജീവനക്കാർ, ലേഡി ബ്യൂട്ടീഷ്യൻ, കൃഷിക്കാർ, ഇറച്ചി പൗൾട്ടറി ഫാം തൊഴിലാളികൾ എന്നിവർക്കാണ് മുൻഗണന വിഭാഗം ആയി പരിഗണിച്ചു ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. .
  1. റുസ്താഖിൽ സ്പോർട്സ് കോംപ്ലക്സ് സെന്റർ
  2. ബർക്ക ന്യൂ മാന് ഹാളിൽ
  3. മുസന്നയിൽ മജ്ലിസ് അൽ ഷാബിയാ
  4. അവാബി വാലി ഓഫീസ് ഹാളിൽ
  5. വാദി അൽ മാവിൽ ഒമാനി വനിതാ അസോസിയേഷൻ ഹാൾ
  6. നക്കലിൽ ഹെൽത്ത് സെന്റർ ഫോർ വർക്കേഴ്സ് 

എന്നിവിടങ്ങളിൽ ആണ് തെക്കൻ ബാത്തിന ഗവര്ണറേറ്റിൽ വാക്സിനേഷൻ നൽകി തുടങ്ങിയത്

അതെസമയം അൽ ബുറൈമി ഗവർണറേറ്റിൽ ഇനിമുതൽ പ്രവാസികൾക്ക് സൗജന്യ വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗവർണറേറ്റിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ വാക്സിനേഷൻ ക്യാമ്പയിൻ അവസാനിച്ചു.

ദാഹിറ ഗവർണറേറ്റിൽ വാക്സിനേഷൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *