"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിലൂടെയും ലഭ്യമാകും. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണ് സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പില്‍ ലഭിക്കുക. കോവിന്‍ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത നമ്പറിലെ വാട്സ്ആപ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭ്യമാകൂ.
9013151515 എന്നതാണ് നമ്പര്‍.
ഈ നമ്പര്‍ ഫോണില്‍ സേവ് ചെയ്യണം. ശേഷം വാട്സ്ആപ്പില്‍ ഈ നമ്പറിലേക്ക് ‘Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കണം. ഫോണില്‍ ഒ.ടി.പി. ലഭിക്കും. ഇത് വാട്സ്ആപ്പില്‍ മറുപടി മെസേജ് ആയി അയക്കണം. ഈ നമ്പറില്‍ കോവിനില്‍ റജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും. ആരുടെ വാക്സിന് സര്‍ട്ടിഫിക്കറ്റ് ആണോ വേണ്ടത് ആ പേരിനു നേരെയുള്ള നമ്പര്‍ ടൈപ്പ് ചെയ്താല്‍ ഉടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. Menu എന്ന് ടൈപ്പ് ചെയ്തയച്ചാല്‍ കൂടുതല്‍ സേവനങ്ങളും ഇതില്‍ ലഭ്യമാകും.
👉 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുക
👉 ടി നമ്പർ വാട്സപ്പിൽ തുറക്കുക
👉 അതിൽ Download Certificate എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക
👉 ഫോണിൽ OTP വരും അത് വാട്സ് അപ്പിൽ മറുപടി മെസേജ് ആയി അയക്കുക
👉 നമ്മുടെ ഫോൺ നമ്പറിൽ കോവിൻ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ കാണിക്കും
👉 അതിൽ ആരുടെ സർട്ടിഫിക്കേറ്റാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിന് നേരെയുള്ള നമ്പർ ടൈപ്പ് ചെയ്ത മെസേജ് അയക്കുക
👉 സർട്ടിഫിക്കേറ്റ് പി ഡി എഫ് ഫോർമാറ്റിൽ ലഭിക്കുന്നു
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക