"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മാസ്ക് ഉപയോഗിച്ച ശേഷം പൊതുസ്ഥലത്ത് ഉപേക്ഷിച്ചാൽ കർശന നടപടിയെന്ന് ആരോഗ്യ മന്ത്രാലയം. അലക്ഷ്യമായി മാസ്‌ക് പൊതുഇടങ്ങളിൽ ഉപേക്ഷിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത്തരത്തിൽ മാസ്‌ക് ഒഴിവാക്കുന്നവർക്കെതിരെ നൂറ് റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഖരീഫ് ആസ്വദിക്കാൻ ദോഫാറിലെത്തുന്ന സഞ്ചാരികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ വീണ്ടും ഉണർത്തുന്നത്. പൊതുഇടങ്ങളിൽ സൂക്ഷിച്ച മാലിന്യ പെട്ടികളിൽ മാത്രമെ മാസ്‌ക് ഉപേക്ഷിക്കാൻ പാടുള്ളൂ. സന്ദർശകർ സഞ്ചാര കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ കൊണ്ടോ കൈകൾ വൃത്തിയാക്കണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം, പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 100 റിയാലാണ് പിഴ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. ഒന്നിലധികം പേര്‍ വാഹനങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ മുഴുവന്‍ ആളുകളും മാസ്‌ക് ധരിക്കണം.
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക