ദോഫാറിലും ദുകമിലും വിദേശികൾക്ക് കൊവിഡ് വാക്‌സീൻ സൗജന്യമായി നല്‍കുന്നു
ജൂൺ മുതൽ പ്രവാസികളെയും സൗജന്യ വാക്‌സീനേഷനിൽ ഉൾപ്പെടുത്തിയിരുന്നു
ദോഫാറിലും ദുകമിലും പ്രവാസികൾക്കും സ്വദേശികൾക്കും സൗജന്യമായി കൊവിഡ് വാക്‌സീനേഷൻ നൽകിവരുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഒമാനിലെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ജൂൺ മുതൽ രണ്ടിടങ്ങളിലും പ്രവാസികളെയും സൗജന്യ വാക്‌സീനേഷനിൽ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ രണ്ടാമത് ഡോസ് വാക്‌സീൻ നൽകിവരികയാണ്. സ്വന്തമായി വാക്‌സീന് പണം നൽകാൻ സാധിക്കാത്തവരെ സർക്കാർ സൗജന്യ വാക്‌സീനേഷനിൽ പരിഗണിക്കുകയാണ്.
അതിവേഗം കഴിയാവുന്ന അത്രയും പേർക്ക് വാക്‌സീൻ ലഭ്യമാക്കുകയാണ് ദേശീയ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഖരീഫ് സീസണിൽ നിരവധി സഞ്ചാരികളാണ് സലാലയിൽ എത്തുന്നത്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പ്രവാസികളെയും സൗജന്യ വാക്‌സീനേഷനിൽ ഉൾപ്പെടുത്തിയത്.