ബുറൈമിയിലെ കലാ-സാംസ്കാരിക ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മൈക്ക് മീഡിയ ഈ ലോക്ക് ഡൗൺ കാലത്ത് “കോവിഡ് കാലത്തെ പ്രവാസ ജീവിതം” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.

ജൂലൈ 23 ന് രാത്രി 8 മണി മുതൽ ഗൂഗിൾ മീററിലാണ് പരിപാടി നടക്കുന്നത്.

ചടങ്ങിൽ ബുറൈമിയിലെ ജീവകാരുണ്യ പ്രവർത്തകൻ കരീം വളാഞ്ചേരിയെ മൈക്ക് മീഡിയ ആദരിക്കുന്നു.


ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാൽപതോളം പ്രതിനിധികൾ പങ്കെടുക്കുന്ന ഗ്ലോബൽ മീററ് ഉദ്ഘാടനം ചെയ്യുന്നത് ബഹു: പെരിന്തൽമണ്ണ എം.എൽ എ നജീബ് കാന്തപുരമാണ്.

Purushottam Ad

ചടങ്ങിൽ ഒമാനിലെ സാമൂഹ്യ ജീവകാരുണ്യ രംഗത്ത്പ്രവർത്തിക്കുന്ന റെയ്സ് അഹമ്മദ്.(പ്രസിഡണ്ട് KMCC ഒമാൻ നാഷണൽ കമ്മറ്റി ) അഡ്വക്കറ്റ്: ഗിരീഷ്(നോർക്ക ലീഗൽ കൺസൽട്ടൻ്റ്) സിദീഖ് ഹസ്സൻ(പ്രസിഡണ്ട് ഒ.ഐ.സി.സി ഒമാൻ) എന്നിവരും പങ്കെടുക്കുന്നു.

ഒമാനിലെ മാധ്യമ പ്രവർത്തകൻ ഷിലിൻ പൊയ്യാറ മോഡറേറ്ററാകുന്ന വെബിനാറിലേക്ക് നിങ്ങളെ ഓരോരുത്തരേയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി

മൈക്ക് മീഡിയക്ക് വേണ്ടി ജാബിർ പൂവം പറമ്പിൽ, ഇസ്മയിൽ പെരിന്തൽമണ്ണ എന്നിവർ അറിയിച്ചു.

.താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബിനാറിൽ ജോയിൻ ചെയ്യുക. ലൈവായി നിങ്ങൾക്കും സംസാരിക്കാം.
https://meet.google.com/qgz-tygo-nkg

HD ദൃശ്യ മികവോടെ കാണാനായി Smart TV യിലൂടെ അല്ലെങ്കിൽ Chrome Cast / Fire TV / Apple TV ഉപയോഗിച്ചും ടെലിവിഷനിലൂടെ പരിപാടി കാണാം.

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *