ആദ്യഘട്ട മത്സരങ്ങൾ ഒമാനിൽ നടക്കും. തുടർന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവടങ്ങളിലാകും യുഎഇയിലെ മത്സരങ്ങൾ.

ഐസിസി പുരുഷന്മാരുടെ ടി 20 ലോകകപ്പ് 2021 നുള്ള വേദി യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കും ഒമാനിലേക്കും മാറ്റി, ടൂർണമെന്റ് ഒക്ടോബർ 17 മുതൽ നവംബർ 14 വരെ നടക്കും.

നേരത്തെ ഇന്ത്യയില്‍ വെച്ച് നടത്താനിരുന്ന ടൂര്‍ണമെന്റാണ് യുഎഇയിലേക്ക് മാറ്റുന്നത്. കോവിഡ് സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധിയാണ് ഇന്ത്യയില്‍ നിന്ന് യുഎഇിലേക്ക് വേദി മാറ്റാന്‍ കാരണം.

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം, അബുദാബിയിലെ ഷെയ്ഖ് സയ്യിദ് സ്റ്റേഡിയം, ഷാർജ സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട്‌ എന്നിങ്ങനെ നാല് വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യയില്‍ നിന്ന് മാറ്റിയെങ്കിലും ബി.സി.സി.ഐക്കായിരിക്കും ചുമതല.

നേരത്തെ ഐപിഎല്ലും യുഎഇയിലേക്ക് മാറ്റിവച്ചിരുന്നു. അതുകൊണ്ട് തന്നെ ഐപിഎല്ലിനു പിന്നാലെ ലോകകപ്പ് കൂടി നടക്കുന്നതിനാൽ, യുഎഇയിലെ വേദികൾ ലോകകപ്പ് മത്സരങ്ങൾക്ക് സജ്ജമാക്കുന്നതിന് സമയം ലഭിക്കുവാൻ വേണ്ടിയാണ് ഗൾഫ് മേഖലയിലെ തന്നെ മറ്റൊരു വേദി കൂടി ഐസിസിയുടെ പരിഗണനയിൽ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *