മൈക്ക് മീഡിയ പ്രേം നസീർ സ്മൃതി അവാർഡ് നൈറ്റിൻ്റെ ഭാഗമായി പുറത്തിറക്കുന്ന മലയാളത്തിൻ്റെ നിത്യഹരിത നായകൻ പ്രേം നസീർ ഓർമ പതിപ്പിലേക്ക് പ്രവാസി മലയാളികളിൽ നിന്ന് സാഹിത്യസൃഷ്ടികൾ ക്ഷണിക്കുന്നു.

കഥ, കവിത, ലേഖനം, ഫീച്ചർ, ചിത്രങ്ങൾ ഓർമകുറിപ്പുകൾ, എന്നിവ അയക്കാം.

പ്രേം നസീർ എന്ന നടൻറെയും മനുഷ്യൻ്റെയും ജീവിതത്തെ അടയാളപ്പെടുത്തുന്ന പ്രത്യേക പതിപ്പിൽ നസീറിൻ്റെ മൂത്ത മകൾ ലൈല റഷീദും മലയാള സിനിമ മേഖലകളിലെ നിരവധി താരങ്ങളും എഴുതുന്നു.

മൈക്ക് മീഡിയ പ്രേം നസീർ സ്മൃതി അവാർഡ് ജേതാക്കളുടെ കലാജീവിതം അടയാളപ്പെടുത്തുന്ന ഫീച്ചറും.

കാലം ആവശ്യപ്പെടുന്ന ഓർമ പതിപ്പിലേക്കുള്ള പ്രവാസി മലയാളികളുടെ രചനകൾ ആഗസ്ത് ഒന്നിന് മുമ്പായി
Lathishtb@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കുക .രചയിതാവിൻ്റെ ഫോട്ടോയും കൂടെ ചേർക്കണം.

ജനുവരിയിൽ കോഴിക്കോട് വെച്ച് നടക്കുന്ന അവാർഡ് നൈററിൽ ഓർമ പതിപ്പ് പ്രകാശനം ചെയ്യുമെന്ന് മൈക്ക് മീഡിയ ഡയറക്ടർ ജാബിർ പൂവം പറമ്പിൽ പറഞ്ഞു.
കൂടുതൽ അറിയാൻ+968 9765 8433 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക. 

Leave a Reply

Your email address will not be published. Required fields are marked *