യാത്രാ നിർദ്ദേശങ്ങൾ 

വിമാനത്താവളത്തിൽ യാത്രക്കാർ  പാലിക്കേണ്ട പൊതുവായ മാർഗ രേഖകൾ

  1. വിമാനത്താവളം അണുവിമുക്തവും  ശുചിത്വവും:
  • വിമാനത്താവള സൗകര്യങ്ങളും ഉപരിതലങ്ങളും പതിവായി വൃത്തിയാക്കുകയും ശുചീകരിക്കുകയും ചെയ്യുന്നു
  • ശുചിത്വവൽക്കരണത്തിന് വിധേയമാകുന്ന ഏതെങ്കിലും മേഖലകളിൽ പ്രവേശിക്കുന്നത് ഒഴിവാക്കുക
  • 20 സെക്കൻഡ് കൈ കഴുകുക
  • ടെർമിനൽ  സൗകര്യങ്ങളിലുടനീളം ഹാൻഡ് സാനിറ്റൈസറുകൾ നൽകിയിട്ടുണ്ട്.
  • വിമാനത്താവളത്തിലെ ഉപരിതലങ്ങൾ സ്പർശിക്കുന്നത് കുറയ്‌ക്കുക
  • എല്ലാ ട്രോളികളും ട്രേകളും മറ്റ് ഉപകരണങ്ങളും അണുവിമുക്തമാക്കിയിട്ടുണ്ടായിരിക്കും
  • മാസ്കുകളും കൈ ഉറകളും അതിനു വേണ്ടി മാത്രം പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള വേസ്റ്റ് ബിനുകളിൽ മാത്രം ഉപേക്ഷിക്കുക
  • വിമാനത്താവളത്തിൽ ചില സൗകര്യങ്ങൾ അടച്ചിരിക്കുന്നു

2. സാമൂഹിക അകലം പാലിച്ചു ചെയ്യാവുന്ന കോണ്ടാക്ട് ലെസ്സ്  സേവനങ്ങൾ

  • ഓൺലൈൻ ആയി ചെക്ക് ഇൻ ചെയ്യുക
  • സെല്ഫ് സർവീസ് കിയോസ്കുകൾ ഉപയോഗിക്കുക
  • ബാഗ്ഗജ് ഡ്രോപ്പ് സൗകര്യം ഉപയോഗിക്കുക
  • യാത്രക്കാരുടെ ബോര്ഡിങ് സിസ്റ്റം
  • വയർലെസ്സ് സംവിധാനം ഉപയോഗിച്ചുള്ള കോണ്ടാക്ട് ലെസ്സ് പണമടക്കൽ

3. കാർ‌ പാർക്കും ഫോർ‌കോർട്ട് ആക്സസും:

  • പെട്ടെന്നുള്ള ആക്‌സസ്സിനായി ഹ്രസ്വകാല പാർക്കിംഗ് ഉപയോഗിക്കുക
  • ശരീര താപനില 38 ഡിഗ്രിയോ അതിൽ കൂടുതലോ ആയാൽ വൈദ്യ പരിശോധനക്ക് വിധേയമാക്കും
  • കോവിഡ് -19 ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ, അവരുടെ യാത്ര തുടരാൻ അനുവദിക്കില്ല
  • പിപിഇ വിമാനത്താവളത്തിൽ വാങ്ങാൻ ലഭ്യമാണ്

4. സെക്യൂരിറ്റി ചെക്കിലും ഇമിഗ്രേഷനിൽ പാലിക്കേണ്ടവ:

  • ഏതെങ്കിലും യാത്ര രേഖകൾ (പാസ്പോര്ട്ട്, ബോർഡിങ് പാസ് തുടങ്ങിയവ..) കൈമാറ്റം ചെയ്തതിനു ശേഷം തിരികെ വാങ്ങുമ്പോൾ കൈകൾ അണു വിമുക്തമാക്കുക
  • ഈ സമയങ്ങളിൽ ഇ ഗേറ്റ് ഓപ്പറേറ്റ് ചെയ്യുന്നതല്ല
  • മാനുവൽ സുരക്ഷാ പരിശോധന ഒഴിവാക്കുന്നതിനായി എല്ലാ സാധനങ്ങളും ട്രെയിൽ നിക്ഷേപിക്കുക
  • മാനുവൽ സുരക്ഷാ പരിശോധന ഒഴിവാക്കുന്നതിനായി നിരോധിത വസ്തുക്കൾ കൈവശം വയ്ക്കുന്നത് ഒഴിവാക്കുക

5. ഭോജനശാല , കഫേ , ഷോപ്പിംഗ് സെന്റർ തുടങ്ങിയ ഇടങ്ങളിൽ പാലിക്കേണ്ടവ:

  • വാങ്ങിയ സാധനങ്ങൾ തിരികെ നൽകരുത്
  • ചില റീറ്റെയ്ൽ ഏരിയ മറ്റൊരു അറിയിപ്പ് ഉണ്ടാകും വരെ  അടച്ചിട്ടുണ്ട്
  • ഭോജന ശാലകളിൽ ഇരിപ്പിടങ്ങൾ കുറച്ചിട്ടുണ്ട്
  • ഫുഡ് ആൻഡ് ബീവറേജ് ഔട്ലെറ്റുകളിൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്

6. സാമൂഹിക അകലം/ ശാരീരിക അകലം:

  • എല്ലായ്പ്പോഴും രണ്ടു മീറ്റർ ശാരീരിക അകലം പാലിക്കുക
  • വിമാനത്താവളത്തിൽ ആകമാനം പ്രൊട്ടക്റ്റീവ് സ്ക്രീനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്

7. ബോർഡിംഗും ഡി-ബോർഡിംഗും

  • വരി ബോർഡിംഗും ഇറക്കവും നടപ്പിലാക്കുന്നു
  • എല്ലാ സമയത്തും ഗ്രൗണ്ട് സ്റ്റാഫിന്റെയും ക്രൂവിന്റെയും നിർദ്ദേശങ്ങൾ പാലിക്കുക

8. ഇരിപ്പിടങ്ങളിലും കാത്തിരിപ്പു ഇടങ്ങളിലും പാലിക്കേണ്ടവ

  • ഇരിക്കുമ്പോൾ അകലം പാലിക്കുക

ഒമാനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ

  • ഒമാനിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഇ വിസ കരസ്ഥമാക്കുക
  • ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെയ് നിർദ്ദേശങ്ങൾ പാലിക്കുക, ഡിക്ലറേഷൻ ഫോം , ആരോഗ്യ പരിശോധന തുടങ്ങിയവ…
  • കോവിഡ് രോഗ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളെ എയർപോർട്ട് ക്ലിനിക് വഴി ടെസ്റ്റിംഗിലേക്കോ മറ്റു വിദഗ്ദ്ധ ചികിത്സയിലേക്കോ മാറ്റും
  • ഏതെങ്കിലും യാത്ര രേഖകൾ (പാസ്പോര്ട്ട്, ബോർഡിങ് പാസ് തുടങ്ങിയവ..) കൈമാറ്റം ചെയ്തതിനു ശേഷം തിരികെ വാങ്ങുമ്പോൾ കൈകൾ അണു വിമുക്തമാക്കുക
  • ഈ സമയങ്ങളിൽ ഇ ഗേറ്റ് ഓപ്പറേറ്റ് ചെയ്യുന്നതല്ല
  • ബാഗ്ഗജ് സ്വീകരിക്കുന്ന ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക
  • കസ്റ്റംസ് നിരോധിത സാധനങ്ങൾ കൊണ്ടുവരുന്നത് ഒഴിവാക്കുക
  • യാതൊരുവിധത്തിലുള്ള കൂടിച്ചേരലുകളും എയർപോർട്ടിൽ അനുവദിക്കില്ല
  • ടാക്സി കാറുകൾ ഓരോ യാത്രക്ക് ശേഷവും അണു വിമുക്തമാക്കുക
  • എയർ പോർട്ട് ടാക്സി കൾ ഈ അവസരത്തിൽ ഓപ്പറേറ്റ് ചെയ്യുകയില്ല

OMAN AIRPORT START-UP PLAN

OMAN AIRPORTS START-UP JOURNEY MAPPING GUIDELINES

Stay safe Stay healthy…………………………………..
* *

Leave a Reply

Your email address will not be published. Required fields are marked *