ആഗോള നിലവാരത്തിലുള്ള ക്യാന്‍സര്‍ ചികിത്സ ലഭ്യമാകും
ഡേകെയര്‍ കീമോതെറാപി സെഷനുകള്‍ ഉള്‍പ്പെടെ നൂതന ഓങ്കോളജി സേവനങ്ങള്‍ പുതിയ സെന്ററില്‍ ലഭ്യമാകും. ഓറല്‍ കീമോതെറാപി ചികിത്സകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് ലോകോത്തര ക്യാന്‍സര്‍ ചികിത്സ പ്രദേശവാസികള്‍ക്ക് ലഭ്യമാക്കും
അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ പ്രാദേശികമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആസ്റ്ററിന്റെ ട്രീറ്റ് ഇന്‍ ഒമാന്‍ പദ്ധതിയുടെ ഭാഗമായാണ് ഇത്
മസ്‌കത്ത് : ഒമാനില്‍ ക്യാന്‍സര്‍ ചികിത്സയില്‍ മുന്നേറ്റമുണ്ടാക്കുന്നതില്‍ പ്രധാന നാഴികക്കല്ലാകുന്ന ആസ്റ്റര്‍ അല്‍ റഫ ഇന്റര്‍നാഷണല്‍ കോംപ്രഹന്‍സീവ് ക്യാന്‍സര്‍ കെയര്‍ സെന്റര്‍ മസ്‌കത്തിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്്പിറ്റല്‍ ആരംഭിച്ചു. ജി സി സിയിലെ മുന്‍നിര സംയോജിത ആരോഗ്യ പരിചരണ ദാതാവായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഭാഗമാണിത്.
ട്രീറ്റ് ഇന്‍ ഒമാന്‍ പദ്ധതിയുടെ അവിഭാജ്യ ഘടകമായ ക്യാന്‍സര്‍ സെന്റര്‍, അതിനൂതന ഓങ്കോളജി സേവനങ്ങള്‍ നല്‍കുന്നു. ഡേകെയര്‍ കീമോതെറാപി സെഷനുകള്‍ അടക്കമുണ്ടാകും. വിദഗ്ധ ചികിത്സക്ക് വേണ്ടി രോഗികള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നത് ഇതിലൂടെ കുറക്കാനാകും. നൂതന പരിശോധനാ സംവിധാനങ്ങളും വിവിധ മേഖലകളില്‍ വിദഗ്ധരായവരുടെ സംഘത്തെയും ഇവിടെ ഒരുക്കിയിട്ടുണ്ട്. രോഗികളുടെ ആവശ്യങ്ങള്‍ സുല്‍ത്താനേറ്റില്‍ തന്നെ നിവര്‍ത്തിക്കാന്‍ പറ്റുന്ന രീതിയില്‍ സമഗ്ര ക്യാന്‍സര്‍ പരിചരണമാണ് ഇവിടെ നല്‍കുക.
ഒമാന്റെ ആരോഗ്യപരിചരണ മേഖല ശാക്തീകരിക്കുക, എല്ലാ പൗരന്മാര്‍ക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കുക തുടങ്ങിയ രാജ്യത്തിന്റെ ദര്‍ശനത്തോട് യോജിക്കുന്നതാണ് ദേശീയ നിലവാരത്തിലുള്ള ക്യാന്‍സര്‍ സെന്റര്‍. രാജ്യത്തിന്റെ ക്യാന്‍സര്‍ പരിചരണ ചട്ടക്കൂടിനെ പിന്തുണക്കുന്നതില്‍ ഈ കേന്ദ്രം വലിയ പങ്കുവഹിക്കും. രോഗികള്‍ക്കുള്ള ഫലം മെച്ചപ്പെടുത്താനും വിദേശയാത്രയെന്ന പ്രയാസം ലഘൂകരിക്കാനും സാധിക്കും.
ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിംഗ് ആന്‍ഡ് ഹെല്‍ത്ത് റെഗുലേഷന്‍ അണ്ടര്‍ സെക്രട്ടറി ഡോ. അഹ്‌മദ് ബിന്‍ സാലിം അല്‍ മന്ദാരി സെന്ററിന്റെ ഉദ്ഘാടനത്തിന് നേതൃത്വം നല്‍കി. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ എം ഡിയും ഗ്രൂപ്പ് സി ഇ ഒയുമായ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്ക്‌സ്, യു എ ഇ, ഒമാന്‍, ബഹ്‌റൈന്‍ സി ഇ ഒ ഡോ. ഷെര്‍ബാസ് ബിച്ചു, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്ക്‌സ് ഒമാന്‍ സി ഇ ഒ ശൈലേഷ് ഗുണ്ടു, ആരോഗ്യ മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഒമാനിലെ ആരോഗ്യ പരിചരണ പശ്ചാത്തല സൗകര്യം ശക്തിപ്പെടുത്തുകയെന്ന തങ്ങളുടെ ദര്‍ശനത്തെ ശക്തിപ്പെടുത്തുന്നതാണ് ആസ്റ്റര്‍ അല്‍ റഫ ഇന്റര്‍നാഷണല്‍ കോംപ്രഹന്‍സീവ് ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ സംസ്ഥാപനമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിംഗ് ആന്‍ഡ് ഹെല്‍ത്ത് റെഗുലേഷന്‍ അണ്ടര്‍ സെക്രട്ടറി ഡോ. അഹ്‌മദ് ബിന്‍ സാലിം അല്‍ മന്ദാരി പറഞ്ഞു. ഈ നാഴികക്കല്ലിനെ അദ്ദേഹം പ്രശംസിച്ചു. ഡേ കെയര്‍ കീമോ തെറാപി അടക്കമുള്ള വിദഗ്ധ ഓങ്കോളജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ പൗരന്മാര്‍ക്ക് ചികിത്സയുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതില്‍ വലിയ പ്രയത്‌നമാണ് നടത്തുന്നത്. ജനങ്ങള്‍ക്ക് ആരോഗ്യപൂര്‍ണമായ ഭാവി പുഷ്‌കലമാക്കുന്നതില്‍ ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ പദ്ധതി വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് ലോകോത്തര നിലവാരമുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുകയാണ് തങ്ങളുടെ എന്നത്തേയും ലക്ഷ്യമെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ എം ഡിയും ഗ്രൂപ്പ് സി ഇ ഒയുമായ അലീഷ മൂപ്പന്‍ പറഞ്ഞു. ഈ സംയോജിത ക്യാന്‍സര്‍ കെയര്‍ സെന്റര്‍ ആരംഭിച്ചതോടെ, ഒമാനില്‍ തന്നെ വിദഗ്ധ ക്യാന്‍സര്‍ ചികിത്സ നല്‍കുകയെന്ന ഞങ്ങളുടെ പ്രതിബദ്ധത അടിവരയിട്ടിരിക്കുകയാണ്. വിദേശയാത്ര ചെയ്യാതെ രോഗികള്‍ക്ക് വിദഗ്ധ പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് ട്രീറ്റ് ഇന്‍ ഒമാന്‍ പദ്ധതിയെന്നും അവര്‍ പറഞ്ഞു.
ഒമാനിലെ ക്യാന്‍സര്‍ ചികിത്സയില്‍ പുതിയ യുഗപ്പിറവിയാണ് ഇത് അടയാളപ്പെടുത്തുന്നതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്ക്‌സ്, യു എ ഇ, ഒമാന്‍, ബഹ്‌റൈന്‍ സി ഇ ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. അതിനൂതന സാങ്കേതികവിദ്യയും രോഗീകേന്ദ്രീകൃത സമീപനവും സംയോജിപ്പിക്കുന്നതിലൂടെ, ഡേകെയര്‍ കീമോതെറാപി അടക്കം സുപ്രധാന ഓങ്കോളജി സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. രോഗമുക്തി വേഗത്തിലാക്കുന്നതും ഫലം മെച്ചപ്പെടുത്തുന്നതുമായ വ്യക്തിഗത ചികിത്സാ പദ്ധതികള്‍ ഉറപ്പുവരുത്തുന്നതിന്, ഞങ്ങളുടെ വിദഗ്ധ സംഘം ഒന്നിച്ചുപ്രവര്‍ത്തിക്കും. കാന്‍സര്‍ ചികിത്സ ഒറ്റത്തവണയിലൂടെ പൂര്‍ത്തിയാകുന്ന ഒരു സംഭവമല്ല, മറിച്ച് രോഗനിര്‍ണയം, ചികിത്സ, രോഗമുക്തി, ചിലപ്പോള്‍ ദീര്‍ഘകാല മാനേജ്‌മെന്റ് എന്നിവ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു യാത്രയാണ്. ഇതിന് ഓങ്കോളജിസ്റ്റുകള്‍, നഴ്‌സുമാര്‍, തെറാപ്പിസ്റ്റുകള്‍, മാനസികാരോഗ്യ വിദഗ്ധര്‍, ശക്തമായ പിന്തുണാ സംവിധാനം എന്നിവ ഉള്‍പ്പെടുന്ന ഒരു മള്‍ട്ടി ഡിസിപ്ലിനറി സമീപനം ആവശ്യമാണ്. കോസ്‌മോസ്- സര്‍ക്കിള്‍ ഓഫ് സ്‌ട്രെംഗ്ത്, മാസ്റ്റര്‍ ഓഫ് സെല്‍ഫ് എന്ന പേരില്‍ ഒരു കമ്യൂണിറ്റി അധിഷ്ഠിത പിന്തുണാ ഗ്രൂപ്പ് ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സംരംഭം ഞങ്ങളുടെ രോഗികളുടെ യാത്രയിലുടനീളം അവരുടെ മാനസിക ആവശ്യങ്ങള്‍ നിറവേറ്റുന്നു. പോരാട്ടത്തില്‍ വിജയിച്ച് ഇപ്പോള്‍ അതിജീവിച്ച ഒരാളുമായി അവര്‍ ജോടിയാക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒമാനില്‍ ലോകോത്തര ക്യാന്‍സര്‍ ചികിത്സ നല്‍കുകയെന്ന തങ്ങളുടെ യജ്ഞത്തിലെ പ്രധാന ചുവടുവെപ്പാണ് ഈ സെന്ററെന്ന്് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്ക്‌സ് ഒമാന്‍ സി ഇ ഒ ശൈലേഷ് ഗുണ്ടു പറഞ്ഞു. വിദഗ്ധ സംഘത്തിന്റെ പരിശോധനകള്‍, വിദഗ്ധ ലാബ് പരിശോധനകള്‍, നൂതന ഇമേജിംഗ്, ഡേ കെയര്‍ കീമോ തെറാപി, നിപുണരായ ഓങ്കോളജിസ്റ്റ് ടീമിന്റെ ലഭ്യത അടക്കമുള്ള സമഗ്ര ക്യാന്‍സര്‍ ചികിത്സ നല്‍കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആസ്റ്റര്‍ അല്‍ റഫ ഇന്റര്‍നാഷണല്‍ കോംപ്രഹെന്‍സീവ് ക്യാന്‍സര്‍ കെയര്‍ സെന്റര്‍ ആരംഭിക്കുന്നതിലൂടെ, ഓങ്കോളജി സേവനങ്ങളില്‍ പുതിയ നേട്ടങ്ങളില്‍ എത്തിയിരിക്കുകയാണ് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍. ഒമാനില്‍ നൂതന മെഡിക്കല്‍ പരിചരണം പ്രദാനം ചെയ്യുകയെന്ന തങ്ങളുടെ ദൗത്യത്തെ അടിവരയിടുകയും ചെയ്യുന്നു. സ്വന്തം നാട്ടില്‍ തന്നെ ലോകോത്തര നിലവാരത്തിലുള്ള ക്യാന്‍സര്‍ ചികിത്സ രോഗികള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ സുപ്രധാന നീക്കമാണ് ഈ സംരംഭം അടയാളപ്പെടുത്തുന്നത്. മാത്രമല്ല, മേഖലയിലെ നൂതന ആരോഗ്യ പരിചരണത്തിനുള്ള ഹബ് എന്ന സുല്‍ത്താനേറ്റിന്റെ സ്ഥാനത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന നൂതനവും പ്രാപ്യവുമായ ആരോഗ്യപരിചരണ സംവിധാനം ഒരുക്കുന്നതിനാണ് തങ്ങള്‍ പ്രയത്‌നിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡേകെയര്‍ കീമോതെറാപി സെഷനുകള്‍, ഓറല്‍ കീമോോതെറാപി ചികിത്സകള്‍, വിദഗധ പരിശോധനകള്‍, വിദഗ്ധ ലാബ് പരിശോധനകള്‍, നൂതന റേഡിയോളജി ഇമേജിംഗ് എന്നിവയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് സമഗ്ര ഓങ്കോളജി സേവനങ്ങളാണ് സെന്റര്‍ നല്‍കുന്നത്. ജനറല്‍ സര്‍ജറി, ബ്രെസ്റ്റ് സര്‍ജറി, കൊളോറെക്ടല്‍ സര്‍ജറി, ന്യൂറോസര്‍ജറി, യൂറോളജിക്കല്‍ സര്‍ജറി, ഗൈനക്കോളജിക്കല്‍ സര്‍ജറി എന്നിവയിലെ വിദഗധര്‍ അടങ്ങുന്നതാണ് ചികിത്സാ സംഘം. ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സേവനം അടക്കം ലഭിക്കുന്നതിനാല്‍ രോഗിക്ക് ആവശ്യമാ എല്ലാ പരിചരണവും ഒരു കുടക്കീഴില്‍ ലഭ്യമാകും.
കൃത്യസമയത്ത് ക്യാന്‍സര്‍ പരിശോധി്ച്ച് ചികിത്സിക്കുന്നതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്നതിന്, ഉദ്ഘാടനത്തോടനുബന്ധിച്ച് ബൈക്ക് റൈഡ് നടത്തി. ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലില്‍ നിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂട റൈഡ് കടന്നുപോയി. ആശുപത്രിയില്‍ ആയിരുന്നു സമാപനം. ക്യാന്‍സര്‍ ബോധവത്കരണം മെച്ചപ്പെടുത്തുക, രോഗം നേരത്തേ കണ്ടുപിടിക്കുക, ആത്യന്തികമായി രോഗികള്‍ക്ക് മെച്ചപ്പെട്ട ഫലം നല്‍കുക എന്നിവയോടുള്ള ആസ്്റ്ററിന്റെ പ്രതിബദ്ധതയാണ് ഈ പരിപാടി ഉയര്‍ത്തിക്കാട്ടിയത്.
ആസ്റ്റര്‍ അല്‍ റഫ ഇന്റര്‍നാഷനല്‍ കോംപ്രിഹെന്‍സീവ് കാന്‍സര്‍ കെയര്‍ സെന്റര്‍ ആരംഭിച്ചതോടെ, ഒമാനില്‍ അത്യാധുനിക ആരോഗ്യ പരിചരണം നല്‍കുന്നതിനുള്ള തങ്ങളുടെ ദൗത്യം ഉറപ്പിച്ചുകൊണ്ട് ഓങ്കോളജി സേവനങ്ങളില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നത് തുടരുകയാണ് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍. ഈ സംരംഭം രോഗികള്‍ക്ക് ലോകോത്തര കാന്‍സര്‍ ചികിത്സ വീടനടുത്ത് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലെ ഒരു സുപ്രധാന കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നു. ഈ മേഖലയിലെ തന്നെ നൂതന ആരോഗ്യ സംരക്ഷണ കേന്ദ്രമെന്ന നിലയില്‍ സുല്‍ത്താനേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ജിസിസിയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ എഫ്ഇസഡ്‌സിയെ കുറിച്ച്
1987ല്‍ ഡോ. ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ജി സി സിയിലെ അഞ്ച് രാജ്യങ്ങളിലും ജോര്‍ദാനിലും ശക്തമായ സാന്നിധ്യമുള്ള മുന്‍നിര സംയോജിത ആരോഗ്യപരിചരണ ദാതാവ് ആണ്. ഞങ്ങള്‍ തന്നെ നിങ്ങളെ നല്ലതുപോലെ പരിചരിക്കും എന്ന വാഗ്ദാനത്തോടെ, പ്രാഥമിക തലം മുതല്‍ അന്തിമഘട്ടം വരെയുള്ള ഉന്നത നിലവാരത്തിലും പ്രാപ്യവുമായ ആരോഗ്യപരിചരണം നല്‍കുകയെന്ന കാഴ്ചപ്പാടാണ് ആസ്റ്ററിനുള്ളത്. ജി സി സിയില്‍ 16 ഹോസ്പിറ്റലുകളും 120 ക്ലിനിക്കുകളും 307 ഫാര്‍മസികളുമുള്ള നൂതന സംയോജിത ആരോഗ്യപരിചണ മാതൃകയാണ് ഗ്രൂപ്പിനുള്ളത്. ആസ്റ്റര്‍, മെഡ്‌കെയര്‍, ആക്‌സസ്സ് എന്നീ മൂന്ന് ബ്രാന്‍ഡുകളിലൂടെ സമൂഹത്തിലെ നാനാതുറകളിലുള്ളവരെ സേവിക്കുന്നു. രോഗികളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആസ്റ്റര്‍ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ഫിസിക്കല്‍, ഡിജിറ്റല്‍ ചാനലുകളിലൂടെ ഗുണമേന്മയുള്ള ആരോഗ്യപരിചരണം ഉറപ്പാക്കുന്നു. മൈആസ്റ്റര്‍ എന്ന മേഖലയിലെ പ്രഥമ ഹെല്‍ത്ത് കെയര്‍ സൂപ്പര്‍ ആപ്പ് തുടങ്ങിയത് ആസ്റ്ററാണ്.
