മസ്കറ്റ് : സമസ്ത ഇസ്ലാമിക് സെന്റർ ബൗഷർ സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു. ബൗഷർ എസ് ഐ സി ഓഫീസിൽ വെച്ച് ചേർന്ന രൂപീകരണ യോഗത്തിന് ബൗഷർ
മദ്രസ പ്രിൻസിപ്പാൾ മോയിൻ ഫൈസി പ്രാർത്ഥന നടത്തി, റിട്ടേൺ ഓഫീസർ ജമാൽ ഹമദാനിയും, നിരീക്ഷകനായി അബ്ബാസ് ഫൈസിയും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി, എസ് ഐ സി ജനറൽ സെക്രട്ടറി ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു, മോയിൻ ഫൈസി സ്വാഗതം പറഞ്ഞു, ഹമീദ് ഹാജി യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ആയി ഷൈജൽ (ബൗഷർ ), ജനറൽ സെക്രട്ടറിയായി സുബൈർ ഫൈസി (അസൈബ ), ട്രഷററായി റിയാസ് (മിസ്ഫ) എന്നിവരെ തെരെഞ്ഞെടുത്തു. കൂടാതെ
മോയിൻ ഫൈസിയെ വർക്കിംഗ് പ്രസിഡണ്ട് ആയും , സിദ്ദിഖ് എപിയെ വർക്കിംഗ് സെക്രട്ടറി ആയും ജാബിർ കതിരൂരിനെ ഓർഗനൈസിങ് സെക്രട്ടറിയായും , തെരഞ്ഞെടുത്തു. അഫ്സൽ മിസ്ഫ, ബഷീർ ഗാല, കെ കെ സിദ്ദീഖ് എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ.
ജോയിൻ സെക്രട്ടറിമാരായി ഷബീബ് ബൗഷർ, ആസിഫ് ബൗഷർ, ഗഫൂർ ഗാല എന്നിവരേയും ചെയർമാൻ ആയി സാജിദ് ഫൈസിയെയും തെരഞ്ഞെടുത്തു. അഷറഫ് പട്ടാമ്പി, ശാക്കിർ ബൗഷർ, അബ്ദുള്ള ഗാല.എന്നിവരാണ് വൈസ് ചെയർമാൻമാർ. , അൻവർ ഗാല, റാഫി മിസ്ഫ, മുനവ്വർ അസൈബ, ശിഹാബ് ബൗഷർ, ഫള്ൽ ഗാല എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരെഞ്ഞെടുത്തു.
![](https://inside-oman.com/wp-content/uploads/2024/12/WhatsApp-Image-2024-12-07-at-9.33.05-PM-1024x535.jpeg)