സലാല : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ കേരള ചാപ്റ്ററും KMCC സലാലയും സംയുക്തമായി തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു.
സലാല മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ ഐഒസി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ നിഷ്താർ സ്വാഗതം പറഞ്ഞു..
കെഎംസിസി സലാല ജനറൽ സെക്രട്ടറി ശ്രീ ഷബീർ കാലടി അധ്യക്ഷത വഹിച്ചു.
ഐഒസി സെക്രട്ടറി രാഹുൽ, ഫിറോസ് റഹ്മാൻ , KMCC ആക്റ്റിങ് പ്രസിഡൻ്റ് സലാം ഹാജി, കെഎംസിസി ട്രെഷറർ റഷീദ് കൽപ്പറ്റ,സെക്രട്ടറി ജാബിർ ശരീഫ് എന്നിവർ സംസാരിച്ചു.
ഫൈസൽ വടകര,അബ്ബാസ് തോട്ടര,റിസാൻ മാസ്റ്റർ , റൗഫ് കുറ്റിയാടി ,നിസാർ മുട്ടുങ്ങൽ സജീവ് ജോസഫ് ,അബ്ദുള്ള ധാരിസ് ,മുസ്തഫ കോട്ടക്കൽ എന്നിവർ നേതൃത്വം നൽകി..
ഐഒസി എക്സിക്യൂട്ടീവ് മെമ്പർ നിയാസ് നന്ദി രേഖപ്പെടുത്തിയ ചടങ്ങിനെതുടർന്ന് നേതാക്കളും പ്രവർത്തകരും ചേർന്നു കേക്ക് മുറിച്ച് മധുരം പങ്കിടുകയും പായസ വിതരണവും നടത്തി.