കലാതിലകവും സർഗ്ഗപ്രതിഭയും ദിയ ആർ നായർ,
കലാ പ്രതിഭ സായൻ സന്ദേശ്
കലാശ്രീ അമല ബ്രഹ്മാനന്ദൻ,
സൊഹാർ :
ഗൾഫ് മേഖലയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനു സൊ ഹാറിൽ തിരശീല വീണു
രണ്ട് ദിനരാത്രങ്ങൾ നിറഞ്ഞു നിന്ന് നാല് വേദികളിൽ മത്സരാർഥികൾ നിറഞാ ടിയപ്പോൾ കാണികൾക്ക് അതൊരു പുത്തൻ കാഴ്ചയായി
സൊഹാർ മലയാളി സംഘവും ഇന്ത്യൻ സോഷ്യൽ ക്ലബ് സൊഹാറും ചേർന്ന് നടത്തിയ യുവജനോത്സവം രണ്ട് ദിവസങ്ങളിലായി വിമൻസ് ക്ലബ്
ഓഡിറ്റൊറിയത്തിൽ അരങ്ങേറി.
പരിപാടി
സോഹാർ മുനിസിപ്പൽ കൌൺസിൽ അംഗമായ ഇബ്രാഹിം അലി ഖാദി അൽ റൈസി ഉത്ഘാടനം നിർവഹിച്ചു ചടങ്ങിൽ സോഹാർ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടർ ദാർവിഷ് മുഹമ്മദ് അൽ ബലൂഷി, സോഹാർ വിമൻസ് അസോസിയേഷൻ പ്രതിനിധി ഖദിജ മുഹമ്മദ് സാലിഹ് അൽ നോഫ്‌ലി,
ഇന്ത്യൻ സോഷ്യൽ ക്ലബ് സോഹാർ പ്രസിഡന്റ് രാജേഷ് കൊണ്ടാല, സോഹാർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സഞ്ചിത വർമ,
സാഹിത്യകാരൻ കെ. ആർ. പി വള്ളികുന്നം മലയാളി സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
സംഘാടനാ
സ്റ്റേജിതരമത്സരങ്ങളും കാലാ മത്സരങ്ങളും ഉൾപ്പടെ 112 ലധികം മത്സരഇനങ്ങളിൽ 900 ൽ ൽപരം മത്സരാർഥികൾ
സ്റ്റേജിതര മത്സരം ഉൾപ്പടെ 5 വേദികളിൽ നിറഞ്ഞാടി.
രാവേറെ നീണ്ടു നിന്ന മത്സരങ്ങളിൽ ഒമാന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
മത്സരങ്ങളുടെ വിധി നിശ്ചയിക്കാൻ കേരളത്തിൽ നിന്നും മറ്റു ജി സി സി രാജ്യങ്ങളിൽ നിന്നും വന്ന പതിനേഴ് വിധികർത്താക്കൾ വിധി
പറയാൻ എത്തിയിരുന്നു
ഡോക്ടർ ആർ. എൽ. വി രാമകൃഷ്ണൻ, അടക്കം പ്രമുഖരായവരായിയുന്നു വിധി കർത്താക്കൾ.
കാണികൾക്കും മത്സരാർഥികൾക്കും നെഞ്ചിടിപ്പ് കൂട്ടുന്ന മത്സര ഇനങ്ങൾ അരങ്ങിൽ എത്തിയിരുന്നു
കലാപരിപാടിയിൽ അന്യം നിന്ന് പോയ കഥാപ്രസംഗവും വേദിയിൽ അരങ്ങേറിയത് കാണികൾക്ക് കൗതുകമായി.
മത്സരത്തിൽ കൂടുതൽ പോയിന്റ് നേടി
കലാ തിലകവും സർഗ്ഗ പ്രതിഭയും കരസ്ഥമാക്കിയത്.
ദിയ ആർ നായർ ആണ്.
കലാ പ്രതിഭ.
സായൻ സന്ദേശ്, കലാശ്രീ അമല ബ്രഹ്മാനന്ദൻ എന്നിവർ സ്വന്തമാക്കി.
സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായ പരിപാടി ഏറെ ജനശ്രദ്ധ ആകർഷിച്ചു