മസ്കറ്റ് : മസ്കറ്റ് കെഎംസിസി ഗാല ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അൽ അൻസാബ് അൽസലാമ പോളിക്ലിനിക്കിൽ വച്ച് ബോഷർ ബ്ലഡ് ബാങ്കിലേക്ക് വേണ്ടി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വനിതകൾ ഉൾപ്പെടെ വൻ പൊതുജന പങ്കാളിത്തം ഉണ്ടായി. രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്ക് അൽസലാമയുടെ VIP ഫാമിലി ഡിസ്‌കൗണ്ട് കാർഡുകളും അഭിനന്ദന സർട്ടിഫിക്കറ്റകളും വിതരണം ചെയ്തു. അതോടൊപ്പം ബൗഷർ ബ്ലഡ് ബാങ്ക്, കെഎംസിസി എന്നിവരെ അനുമോദിച്ചു കൊണ്ട് അൽസലാമ യുടെ അഭിനന്ദന സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇത്തരത്തിലുള്ള മഹനീയവും മാതൃക പരവുമായ പ്രവർത്തനങ്ങൾ ഇനിയും സംഘടിപ്പിക്കാൻ അൽസലാമ പോളിക്ലിനിക് മാനേജ്മെന്റിനു സാധിക്കട്ടെ എന്ന് ബൗഷർ ബ്ലഡ് ബാങ്ക് പ്രതിനിധികൾ ആശംസിച്ചു.