മസ്കറ്റ് : എസ് കെ എസ് എസ് എഫ് ഒമാൻ നാഷണൽ കമ്മിറ്റി സെപ്റ്റംബർ 28 ന് റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വെച്ച് നടത്തുന്ന ഇഷ്ഖ് മജ്ലിസ് പോസ്റ്റർ എസ് ഐ സി , മസ്കറ്റ് റേഞ്ച്, എസ് കെ എസ് എസ് എഫ് നേതാക്കൾ ചേർന്ന് നിർവഹിച്ചു.
ഇഷ്ഖ് മജ്ലിസിന്ന് ബഷീർ ഫൈസി ദേശമംഗലം നേതൃത്വം നൽകും
പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും എന്ന ശീര്‍ഷകത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷണല്‍ കമ്മറ്റിക്ക് കീഴില്‍ ഒരു മാസം നീണ്ടു നില്ക്കുന്ന മീലാദ് ക്യാമ്പയിന് തുടക്കമായി. എസ്.കെ.എസ് എസ്.എഫിന്റെ മുഴുവന്‍ കേന്ദ്രങ്ങളിലും മൗലിദ് മജ്ലിസുകള് നടക്കും. ക്യാമ്പയിനിന്റെ ഭാഗമായി വിവിധ ഏരിയകളിൽ പ്രകീര്‍ത്തന സദസ്സ്, മീലാദ് കോണ്‍ഫറന്‍സ്, എന്നീ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും. കൂടാതെ സെപ്തംബർ 28 ശനിയാഴ്ച റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വെച്ച് ഇശ്ഖ് മജ്ലിസ് സംഘടിപ്പിക്കും. ബഷീർ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും.
മീലാദ് ക്യാമ്പയിൻ്റെ ഭാഗമായി റബീഉൽ അവ്വൽ 1 മുല് 20 വരെ നാഷണൽ കമ്മിറ്റിക്ക് കീഴിൽ റബീഅ് മെഗാ ക്വിസ് സംഘടിക്കും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 28 ന് നടക്കുന്ന ഇശ്ഖ് മജ്ലിസിൽ വെച്ച് സമ്മാനങ്ങൾ നൽകും.
