സലാല:

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐ സി എഫ് സലാല സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ *വൈവിധ്യങ്ങളുടെ ഇന്ത്യ* എന്ന ശീർഷകത്തിൽ വ്യാഴാഴ്ച രാത്രി 10:30 ന് മ്യൂസിക് ഹാളിൽ വെച്ച് *പൗരസഭ* സംഘടിപ്പിച്ചു.

    സലാലയിലെ വിവിധ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പ്രസിഡണ്ട് സുലൈമാൻ സഅദിയുടെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി നാസിർ ലത്വീഫി ഉദ്ഘാടനം നിർവ്വഹിച്ചു

   നാസിറുദ്ധീൻ സഖാഫി കോട്ടയം വിഷയാവതരണം നടത്തി ,സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും പിന്നോക്ക വിഭാഗങ്ങളും നൽകിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു ,തുടർന്ന് ഹരികുമാർ lOC ,ശബീർ കാലടി KMCC ,അൻസാർ അഹ്സനി RSC ,ലിജോ ലാസർ കൈരളി എന്നിവർ സംസാരിച്ചു .ഐ സി എഫ് സെക്രട്ടറിമാരായ മുസ്തഫ കൈപ്പമംഗലം സ്വാഗതവും നസീർ കുറ്റാടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *