സലാല: സലാലയിലെ കലാകാരി ബിസ്നസുജിൽ രചിച്ച് പ്രശസ്ത പിന്നണി ഗായകൻ മുന്ന മുജീബ് ആലപിച്ച “പ്രണയമായ് നീ” എന്ന ആൽ ബം പ്രകാശനം ചെയ്തു. ബിസ്നസുജി ലും ഭർത്താവ് സുജിൽ കക്കാട്ടും ചേർന്ന് നടത്തിയ പരിപാടി ഇന്ത്യൻ എംബസി കോൺസുലർ ഏജൻ്റ് ഡോ കെ സനാതനൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ മുന്ന മുജീബ് മുഖ്യാതിഥിയായി. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻ്റ് രാകേഷ് കുമാർജാ ,പിന്നണി ഗായിക സൗമ്യസനാതനൻ, ഐ ഒ സി സലാല കേരള ചാപ്റ്റർ പ്രസിഡൻറ് ഡോ നിഷ്താർ, കൈരളി സലാല സെക്രട്ടറി സിജോയ്, സലാല കെ എം സി സി ജനറൽ സെക്രട്ടറി ഷബീർ കാലടി , ഇന്ത്യൻ സോഷ്യൽ ക്ലബ് കരോക്കെ ഫോറം കൺവീനർ രാംദാസ് കമ്മത്ത് ,ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിംഗ് കൺവീനർ ഡോ ഷാജി , ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം ബാലകലോത്സവം കൺവീനർ ഷജിൽ, എസ് എൻ ഡി പി ചെമ്പഴന്തി ശാഖ സെക്രട്ടറി സതീഷ് സദാനന്ദൻ, ഇംഗ്ലീഷ് ലക്ചർ േദാഫാർ യൂണിവേഴ്സിറ്റി ഡോ. ഹൃദ്യ എസ് മേനോൻ,(സലാലയിലെ പ്രമുഖ നൃത്ത അദ്ധ്യാപിക), അശ്വതി രാജേഷ് (സലാലയിലെ പ്രമുഖ നൃത്ത അദ്ധ്യാപിക) എന്നിവർ പങ്കെടുത്തു. നിരവധി ആൾക്കാർ പങ്കെടുത്ത പരിപാടിയിൽ ജാബിർ ബാബു സ്വാഗതവും ബിസ്നസുജിൽ നന്ദിയും പറഞ്ഞു. മുന്ന മുജീബും ബിസ്നസുജിലും ചേർന്ന് നയിച്ച ഗാനമേളയിൽ സലാലയിലെ പ്രമുഖ ഗായകരും ചേർന്ന് സംഗീതസാന്ദ്രമാക്കി. അശ്വതി രാജേഷ് കൊറിയോഗ്രാഫി ചെയ്ത കുട്ടികളുടെ നൃത്തവും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *