സലാല : ഇഖ്‌റ കെയർ സലാല നൗഷാദ് നാലകത്തിന്റെ പേരിൽ വർഷം തോറും നൽകി വരുന്ന മാനവികതാ അവാർഡിന്  അബു തഹ്നൂൺ എം ഡി  ഓ. അബുദുൽ ഗഫൂർ അർഹനായി.
ഇഖ്‌റ രക്ഷധികാരി കൂടിയായ ദോഫാർ അസി: ലേബർ ഡയറക്ടർ ഷെയഖ് നായിഫ് അഹ്മദ് അൽ ശാന്ഫരിയാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്.

      സലാല പ്രവാസി സമൂഹത്തിന്, വിശിഷ്യാ സലാല യിലെ സാമൂഹ്യ-  സാസ്‌ക്കാരിക – വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പതിറ്റാണ്ടുകളായി അദ്ദേഹം നൽകി വരുന്ന അനുപമമായ സേനത്തിനാണ് പുരസ്‌കാരം നൽകുന്നത്.

 കണ്ണൂർ താവക്കര പാറോൽ മമ്മു -ഫാത്തിമ ദാമ്പത്തികളുടെ മകനായ ഓ അബ്ദുൽ ഗഫൂർ
സർ സയ്യിദ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി പിതാവിനോപ്പം വ്യാപാര രംഗത്തേക്ക് പ്രവേശിച്ചു. സലാലയിൽ അബുതഹ് നൂൺ എന്ന വസ്ത്രവ്യാപാ ര സ്ഥാപനത്തിന്റെ എം ഡി യാണിപ്പോൾ.
    Dr. ഷാജിത് മരുതോറ, റഷീദ് നാലകത്ത്, ഹുസൈൻ കാച്ചിലോടി, സൈഫുദ്ധീൻ, നൗഫൽ കായക്കൊടി എന്നിവരടങ്ങിയ പാനലാണ്  അവാർഡ് നേതാവിനെ തിരഞ്ഞെടുത്തത്.
 ഒക്ടോബർ അവസാന വാരം സലാല ഹംദാൻ പ്ലാസ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് കൈമാറുമെന്ന് ഇഖ്‌റ കെയർ ചെയർമാൻ സാലിഹ് തലശ്ശേരി, ആക്ടിങ് കൺ വീനർ ഫായിസ് അത്തോളി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *