മസ്കറ്റ് : അറിവ് പങ്കുവെക്കുക എന്ന മഹത്തായ ആശയം മുൻനിർത്തി പുസ്തകങ്ങൾ ശേഖരിക്കുവാനും മേഖലയിലെ എല്ലാവർക്കും വായനക്ക് സൗകര്യപെടുത്താനും എസ് കെ എസ് എസ് എഫ് ആസിമ മേഖല വേദിയൊരുക്കുന്നു, ഓരോ പ്രവാസിയുടെ റൂമിലും പൊടിപിടിച്ചു കിടക്കുന്ന ധാരാളം പുസ്തകങ്ങൾ ശേഖരിച്ചു മേഖലയിലെ എല്ലാവർക്കും ഉപയോഗപ്പെടുത്താൻ വേണ്ടി പൊതു ലൈബ്രറി തുടങ്ങുകയും വിതരണം ചെയ്യുകയും ആണ് ഉദ്ദേശിക്കുന്നത്,
ഒമാൻ എസ് കെ എസ് എസ് എഫ് ആസിമ മേഖല റിസയിൽ മദ്രസയിൽ വെച്ച് ചേർന്ന യോഗത്തിലാണ് പൊതു ലൈബ്രറിയുടെ തീരുമാനം എടുത്തത്, ഈ സംരംഭത്തിൽ ഓമനിലുള്ള എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു, കൂടുതൽ വിവരങ്ങൾക്ക് +968 9935 8246 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്