മസ്കറ്റ് :ഒമാനിലെ പ്രവാസി സമൂഹം ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു . മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് രാവിലെ ഏഴ് മണിക്ക് ദേശീയ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ സ്ഥാനപതി ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. എംബസ്സിയിലെ ഉയർന്ന ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ, ഒമാനിലെ ഇന്ത്യൻ കമ്യൂണിറ്റിയിലെ പ്രമുഖർ സാമൂഹിക പ്രവർത്തകർ എന്നിവർ അടക്കം നിരവധി ഇന്ത്യക്കാർ പരിപാടിയിൽ സംബന്ധിച്ചു. ആഘോ ഷങ്ങളുടെ ഭാഗമായി വിവിധ ഇന്ത്യൻ സ്കൂളു കളിലെ വിദ്യാർത്ഥികൾ കലാപരിപാടികളും അരങ്ങേറി. രാജ്യത്തെ മുഴുവൻ ഇന്ത്യൻ സ്കൂ ളുകളും രാവിലെ തന്നെ ആഘോഷ പരിപാ ടികൾ നടന്നു. മലയാളി സംഘടനകൾ ഉൾപ്പെടെ വിവിധ ഇന്ത്യൻ കമ്യൂണിറ്റി സംഘടനകൾ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വാതന്ത്യദിന അനുബന്ധ പരിപാടികൾ ഉണ്ടാകും. മബേല ഇന്ത്യൻ സ്കൂളിൽ നടന്ന ആഘോഷപരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്, എംബസി ഉദ്യോ ഗസ്ഥർ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗങ്ങ ൾ, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രതിനി ധികൾ, മറ്റു വിശിഷ്ടാത്ഥികൾ, രക്ഷകർത്താ ക്കൾ എന്നിവർ പങ്കെടുത്തു.
