മസ്കറ്റ്
ബാൽക്കണിയിൽ തുണികൾ അലക്കിയിടുന്നത് ഒഴിവാക്കണമെന്ന് മസ്കറ്റ് നഗരസഭ ആവശ്യപ്പെട്ടു. താമസക്കാർ ബാൽക്കണിയിൽ തുണികൾ തൂക്കിയിടുന്നത് നഗരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്ന പ്രവർത്തി ആണെന്നും ഇത് നിയമലംഘനം ആണെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.മസ്‌കറ്റ് മുനിസിപ്പാലിറ്റി നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 14 അനുസരിച്ച്, നിയമ ലംഘകർക്ക് 50 ഒമാനി റിയാലിനും 5000 റിയാലിനും നും ഇടയിൽ പിഴയോ 24 മണിക്കൂറിൽ കുറയാത്തതും 6 മാസത്തിൽ കൂടാത്തതുമായ തടവോ രണ്ടും കൂടിയോ ശിക്ഷയോയി ലഭിക്കാം.