സലാല: സലാലയിലെ ഐൻ ജാർസിസ് ഏരിയയിലെ കുളത്തിൽ വെള്ളിയാഴ്ച ഒരാളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.അവിടുത്തെ ആഴമേറിയ കുളത്തിൽ ഇറങ്ങിയ ഇദ്ദേഹം മുങ്ങിപ്പോവുകയായിരുന്നു.സിവിൽ ഡിഫൻസ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ദാരുണമായ മുങ്ങിമരണ അപകടങ്ങൾ ഒഴിവാക്കാൻ, അനുവദിനീയമല്ലാത്ത പ്രദേശങ്ങളിൽ നീന്തരുതെന്ന് പൗരന്മാരോടും താമസക്കാരോടും സിവിൽ ഡിഫൻസ് അതോറിറ്റി അഭ്യർത്ഥിച്ചു.
