മസ്കറ്റ് :വയനാട് ദുരന്തത്തിൽ കുടുംബത്തിലെ 11 അംഗങ്ങൾ നഷ്ടപ്പെട്ട ഒമാൻ പ്രവാസി മുണ്ടക്കൈ സ്വദേശി കളത്തിങ്കൽ നൗഫലിന് കൈത്താങ്ങുമായി ഒമാനിലെ പ്രവാസികൾ. ഒമാനിലെ ജാലാൻ ബനീ ബുആലിയിൽ ആയിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട നൗഫലിനെ പൂർണ മായി ഏറ്റെടുക്കുമെന്ന് മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്റ് റഈസ് അഹമദ് പറഞ്ഞു. നൗഫലിന് താമസിക്കാ നാവശ്യമായ വീട്, ആവശ്യമാണെങ്കിൽ വീടിന് സ്ഥലം, നാട്ടിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഉപജീവന മാർഗം തുടങ്ങിയ സഹായങ്ങൾ മസ്കറ്റ് കെ.എം.സി.സി ഏറ്റെടുക്കുമെ ന്ന് അദ്ദേഹം പറഞ്ഞു. നൗഫലിന് അടിയന്തര സ ഹായമായി മസ്കറ്റ് കെഎംസിസി ഒരു തുക നൽകിയിരുന്നു. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ നൗഫൽ ആകെ തകർന്നിരിക്കയാണെന്നും ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് പ്രതികരിക്കാനായുള്ള മാനസികാവസ്ഥ യിലല്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യ ങ്ങൾ പിന്നീട് കൃത്യമായി അന്വേഷിച്ച ശേഷം ആവ ശ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് റഈസ് അഹമദ് കൂട്ടിച്ചേർത്തു.