മട്ടന്നൂർ :മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂർ മണ്ഡലത്തിലെ പ്രളയ കെടുതിമൂലം ഹൃഹോപകരണങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകാനുള്ള കിടക്കകൾ മട്ടന്നൂർ മണ്ഡലം മുസ്ലിം ലീഗിന്റെ ദുരിതാശ്വാസ ക ലക്ഷൻ സെന്ററിൽ ഏൽപിച്ചു. ജില്ലാ ഭാരവാഹികളിൽ നിന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഏറ്റുവാങ്ങി200 ൽ അധികം കുടുംബങ്ങൾക്കാണ് ഹൃഹോപകരണങ്ങളും ഫർണിച്ചറും കിടക്കയും ഗ്യാസ് സ്റ്റൊവും ഉൾപ്പെടെയുള്ള സാധനങ്ങൾ നഷ്ടപെടുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തിട്ടുള്ളത്. ഇവിടുത്തേക്കാണ് കിടക്കകൾ നൽകിയത്. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി തിരുവട്ടൂർ, സെക്രട്ടറി അൻസാരി തില്ലങ്കേരി, മസ്കറ്റ് കണ്ണൂർ ജില്ലാ നേതാക്കളായ, ഷുഹൈബ് പാപിനിശ്ശേരി,ജാഫർ ചിറ്റാരിപറമ്പ്,അഷ്‌റഫ്‌ കായക്കൂൽ, അബ്ദുള്ള കുട്ടി തടിക്കടവ്,റിയാസ് വി സി, മുസ്‌ലിം ലീഗ് നേതാക്കളായ,ഇ പി ശംസുദ്ധീൻ, പി കെ കുട്ട്യാലി, പി എം അബൂട്ടി,പി പി ജലീൽ. ഹാഷിം നീർവേലി, ഷൗക്കത്തലി മൗലവി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *