മസ്കറ്റ് : ഒമാനിൽ നിന്നുള്ള ഏക മലയാളി ഹജ്ജ് സംഘം ഇന്ന് പുലർച്ചെ 4.30ന് റൂവി ഖാബൂസ് മസ്ജിദ് പരിസരത്ത് നിന്ന് യാത്ര തിരിച്ചു . ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ സഹകരത്തോടെ മസ്കത്ത് സുന്നീ സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിക്കുന്നത്. ഒമാൻ ഔഖാഫ് മന്ത്രാലയം അംഗീകാരം നൽകിയ ഹജജ് അമീറായ ശൈഖ് അബ്ദുറഹ്മാൻ മൗലവിയാണ് സംഘത്തെ നയിക്കുന്നത് . സുബഹി നമസ്കാരത്തിന് ശേഷം പ്രത്യേക പ്രാർത്ഥനകൾ പൂർത്തിയാക്കിയാണ് സംഘം യാത്ര തിരിച്ചത് . ഈ വർഷം ഒമാനിൽനിന്ന് 500 വിദേശികൾക്കാണ് ഹജ്ജ് യാത്രക്ക് അവസരം അനുവദിച്ചത്. ഇതിൽ 250 അറബ് പേർ അറബ് വംശജരാണ് ബാക്കി വരുന്ന 250 പേരിലാണ് മറ്റ് രാജ്യങ്ങളിലെ വിദേശികൾ ഉൾപ്പെടുന്നത്. ഇതിൽപ്പെട്ട 60 മലയാളുമായാണ് സുന്നി സെൻറർ യാത്ര പുറപ്പെട്ടത് . വിഭിന്ന സ്വഭാവ സവിശേഷതകൾ ഉള്ള ആളുകളുമായും , ദേശക്കാരുമായും ഇടപഴകുമ്പോൾ നാം ലോകത്തെ തന്നെ അറിയുകയാണെന്ന് എൻ. മുഹമ്മദലി ഫൈസി ഹജ്ജാജിമാരെ ഉദ്ബോധിപ്പിച്ചു . ഹജ്ജാജിമാർക്ക് ബന്ധുക്കളും, സുഹൃത്തുക്കളും ആനന്ദാശ്രുക്കളോടെ യാത്രാമംഗളങ്ങൾ നേർന്നു . ഹജ്ജിനു പോകുന്നവർക്കും , യാത്രയപ്പിനു വന്നവർക്കുമായി ചായയും, മധുരപലഹാരങ്ങളും പഴവർഗങ്ങളും , മറ്റ് സഹായവും നൽകി എസ് .കെ.എസ്സ് .എസ്സ് .എഫ് റൂഒവി ഏരിയ പ്രവർത്തകർ സജീവമായി ഉണ്ടായിരുന്നു . നേരെത്തെ ഹജ്ജിനു പോകുന്നവർക്ക് എല്ലാ സഹായകരണങ്ങളും സുന്നീ സെന്റിന്റെ ഹജ്ജ് സെൽ ചെയ്ത് കൊടുത്തതായി കോർഡിനേറ്റർ ഷാജുദീൻ പറഞ്ഞു . മസ്കത്ത് സുന്നി സെന്ററിന് കീഴിൽ ഹജ്ജിനു പോകുന്നവർക്കായി ഹജ്ജ് ക്യാമ്പ് പഠന ക്ലാസ്സും സംഘടിപ്പിച്ചിരുന്നു , സക്കീർ ഹുസൈൻ ഫൈസി, മുഹമ്മദലി ഫൈസി , ഡോക്ടർ അബ്ദുൽസലാം ബഷീറും എന്നിവരായിരുന്നു വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തിരുന്നത്.