പ്രവാസിയുടെ പരോള്‍ ജീവിതം (ലേഖനം)
By ഷെരീഫ് ഇബ്രാഹിം.
————————
പ്രവാസിയുടെ ജീവിതം അനുഭവിച്ചവർക്കാണ് അതിന്റെ വിഷമം അറിയാന്‍ കഴിയൂ. നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നൊരു പ്രവാസിയോട് നാട്ടിലുള്ളവര്‍ ചോദിക്കുമ്പോള്‍ ഗൾഫിലാണ് എന്ന മറുപടി കിട്ടിയാല്‍ ചോദിക്കുന്ന ആളുടെ വിചാരം അവരൊക്കെ എത്ര ഭ്യാഗ്യവാന്മാര്‍ ആണെന്നായിരിക്കും. എന്റെ നാട്ടുകാരെ, ആ വിചാരം ശെരിയല്ല. മാനസീകമായും ശാരീരികമായും സാമ്പത്തീകമായും ശരാശരിയേക്കാള്‍ വളരെ താഴെയാണ് മഹാഭൂരിപക്ഷം പ്രവാസികളും. അവര്‍ നാട്ടില്‍ വന്നു തിരിച്ചു പോയാലും നാട്ടിലുള്ള കുടുംബക്കാർക്കും ബന്ധക്കാർക്കും മറ്റും ജീവിതം പഴയ പോലെ പോകും. എന്നാല്‍ ആ പാവപ്പെട്ട പ്രവാസിയോ, ചിരിക്കുന്ന മുഖവും ദു:ഖം കടിച്ചമർത്തുന്ന മനസ്സുമായി വീട്ടുകാരെയും മറ്റും മറക്കാന്‍ വളരെ ആഴ്ച്ചകളും മാസങ്ങളും എടുക്കും. ഇതൊക്കെ നിങ്ങള്‍ ഓർക്കുന്നുണ്ടോ, ഓർക്കാാറുണ്ടോ? പ്രവാസികൾക്ക് നാട്ടിലേക്ക് വരാന്‍ വളരെ ഇഷ്ടമായിരിക്കും. തിരിച്ചു പോകുമ്പോള്‍ തോന്നും ഇനി ഈ കുടുംബത്തെ, നാടിനെ കാണാന്‍ ഞാന്‍ ഒരു വർഷവും ചിലപ്പോള്‍ രണ്ടു വർഷവും കാത്തിരിക്കണമല്ലോ എന്ന്. തന്നെയുമല്ല, സന്തോഷത്തിന്നായി നാട്ടില്‍ വരുന്ന പ്രവാസികളെ സങ്കടപ്പെടുത്തി തിരിച്ചയക്കുന്നവരും ഉണ്ടെന്നത് മറക്കാവുന്നതല്ല.
പ്രവാസികളോട് എനിക്കൊന്നേ പറയാനുള്ളൂ.. പ്രവാസികളുടെ ഈ ജീവിതം ത്യാഗമാണ്. അതിനുള്ള പ്രതിഫലം ദൈവം തരും. പ്രവാസികള്‍ കടമ നിർവഹിക്കുന്നു എന്ന് മാത്രം. എന്റെ എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും ഞാനെന്റെ രചനകളിലൂടെ പ്രവാസികളുടെയും വേദനകള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കുറച്ചൊക്കെ ജനങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഞങ്ങൾക്ക് ഇതൊന്നും കേൾക്കേണ്ട എന്ന് കരുതുന്നവരോട് നിങ്ങൾക്ക് പ്രവാസികളുടെ സഹായം വേണം എന്നാല്‍ അവരുടെ വിഷമം കേൾക്കേണ്ട അല്ലെ എന്ന് മാത്രം ക്ഷമയുടെ അതിർവരമ്പുകൾക്കുള്ളില്‍ നിന്ന് ഞാന്‍ ചോദിക്കുന്നു.
എന്റെ മനസ്സില്‍, പ്രാർത്ഥനയില്‍ പ്രവാസികളേ നിങ്ങള്‍ എപ്പോഴുമുണ്ടാവും.