ഇൻകാസ് ഇബ്രാ റീജിനൽ കമ്മിറ്റി
മസ്കറ്റ്
ഇൻകാസ് ഇബ്രാ റീജിനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഇൻകാസ് ഇബ്ര പ്രസിഡണ്ട് അലി കോമത്ത് ഉദ്ഘാടനം ചെയ്തു. 18 വയസ്സായവർക്ക് വോട്ടവകാശം നൽകുകയും അധികാര വികേന്ദ്രീകരണം ലക്ഷ്യം വെച്ച്.പഞ്ചായത്തീരാജ് നഗര പാലിയാ നിയമം നടപ്പിൽ വരുത്തുകയും ചെയ്തതു വഴി ഇന്ത്യൻ ജനതയ്ക്ക് വിപ്ലവകരമായ മുന്നേറ്റത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി എന്ന് അലി കോമത്ത് അഭിപ്രായപ്പെട്ടു.സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ സെക്രട്ടറിമാരായ സൈമൺ. ബിനോജ്. എക്സിക്യൂട്ടീവ് മെമ്പർമാരായ സജി മേനത്ത്. ജിനോജ്. ലിജോ. എന്നിവർ പ്രസംഗിച്ചു