അൽഖുദ് : 16 മാസമായി ശമ്പളമില്ലാതെ വളരെ പ്രയാസത്തോടെ ജോലി ചെയ്തുകൊണ്ടിരുന്ന ജിതിൻ, ആബിദ് എന്നീ രണ്ടു ചെറുപ്പക്കാർ അൽഖുദ് കെഎംസിസി കമ്മറ്റിയെ സമീപിക്കുകയും അൽഖുദ് ഏരിയ കമ്മറ്റി ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും അന്വേഷണത്തിൽ ഭക്ഷണത്തിനും താമസത്തിനും വളരെ ബുദ്ധിമുട്ടിയാണ് ആ ചെറുപ്പക്കാർ കഴിയുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്തു.!
നിരന്തരമായി ഈ വിഷയത്തിൽ ഇവരെ കൊണ്ടുവന്ന മുതലാളിയുമായി സംസാരിക്കുകയും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ആവശ്യപ്പെടുകയും അതുവഴി അവർക്ക് വേണ്ട കാര്യങ്ങൾ കിട്ടുകയും ചെയ്തു. .!
ഇതിൽ ഒരാളുടെ പാസ്പോർട്ട് പോലും പണയം വെച്ച അവസ്ഥയിൽ നിന്നും ഏജന്റിനോട് പാസ്പോര്ട് തിരികെ വാങ്ങിച്ചു കൊടുത്തു..വിഷയം ഇന്ത്യൻ എംബസി യുടെ ശ്രദ്ധയിൽ പെടുത്തുകയും മസ്കറ്റ് കെഎംസിസി സെൻട്രൽ കമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ ഇടപെടലിലൂടെ എംബസി യുടെ സഹായത്തോടെ നാട്ടിലേക്ക് പോകാനുള്ള അവസരം ഒരുക്കുകയും ചെയ്തു.
കൂടാതെ ഒരു ചെറുപ്പക്കാരന് 16 മാസവും മറ്റൊരു ചെറുപ്പക്കാരന് 9മാസവും ജോലി ചെയ്ത വേതനം മുതലാളിയുമായി സംസാരിച്ചു അവർ ജോലി ചെയ്ത മുഴുവൻ തുകയ്ക്കുള്ളതും ഒപ്പം വിസിറ്റ് വിസക്കായി ഏജന്റ് വാങ്ങിയ തുകയും ഇന്ത്യൻ മണിയുടെ ചെക്ക് ആയി വാങ്ങി അവരുടെ കയ്യിൽ ഏൽപ്പിക്കുകയും ചെയ്തു.അവർക്ക് ഫൈൻ അടക്കാനുള്ള പണവും കൂടാതെ നാട്ടിൽ പോകാനുള്ള ടിക്കറ്റും ഈ പറഞ്ഞ ഏജന്റിൽ നിന്നും വാങ്ങി നൽകി സന്തോഷത്തോടെ യാത്രയാക്കി. .!ഇരുവരും KMCC ക്ക് ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി നാട്ടിലേക്ക് മടങ്ങി..
അൽഖുദ് കെഎംസിസിയുടെ ഭാഗമായി പ്രസിഡന്റ് ഫൈസൽ മുണ്ടൂർ, ജ.സെക്രട്ടറി TP മുനീർ , ട്രഷറർ ഷാജഹാൻ തായാട്ട്, ഇജാസ് തളിപ്പറമ്പ്, അൻസാർ കുറ്റ്യാടി എന്നിവരാണ് ഏജന്റുമായി സംസാരിച്ചു രണ്ടു യുവാക്കളെയും നാട്ടിലേക്ക് അയക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്.
നിരന്തരമായി വിസിറ്റ് വിസയിൽ നാട്ടിൽ നിന്ന് ആളുകളെ കൊണ്ട് വന്നു മാസങ്ങളോളം ജോലിക്ക് നിർത്തി ശമ്പളം നൽകാതെയും, വിസിറ്റ് വിസക്ക് വലിയ തുക വാങ്ങി അവരെ മറ്റു സ്ഥാപനങ്ങളിൽ ജോലിക്ക് നിർത്തി മുങ്ങുകയും ചെയ്യുന്ന മലയാളി ഏജന്റ്മാർ വ്യാപകമാകുന്ന സാഹചര്യത്തിൽ, മുഴുവൻ ആളുകളും ജാഗ്രത പാലിക്കാനും ഇത്തരം ഏജന്റുമാരെ കരുതിയിരിക്കാനും, അവരുടെ വലയിൽ വീഴാതെ സൂക്ഷിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അൽഖൂദ് കെഎംസിസി ആഹ്വാനം ചെയ്തു..