മസ്കറ്റ് : ഒമാനിലെ നിലവിൽ വർദ്ധിച്ചു വരുന്ന രക്തക്ഷാമം പരിഹരിക്കുവാനായി, കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചു ബ്ലഡ് ഡൊണേഷൻ ക്യാമ്പും അതിനോടൊപ്പം അപ്പോളോ ഹോസ്പിറ്റലുമായി ചേർന്നു സൗജന്യ ഹെൽത്ത് ചെക്കപ്പും ശനിയാഴ്ച രാവിലെ റൂവി സിബിഡിയിലുള്ള ടാലാന്റ് സ്പേസ് ഇന്റർനാഷണൽ വെച്ചു നടന്നു. നിരവധി ആളുകൾ പങ്കെടുത്തു. ആളുകൾ പങ്കെടുത്ത് ഈ ഉദ്യമം വലിയ വിജയകരമാക്കിയതിൽ സന്തോഷമുണ്ടെന്നും കൂടാതെ രാജ്യത്ത് ഇപ്പോൾനേരിടുന്ന രക്ത ക്ഷാമം പരിഹരിക്കുവാൻ പ്രവാസികളായ നമ്മുടെ കൂടി ഉത്തരവാദിത്തമാണ് എന്ന് ബാബു തോമസ് പ്രസിഡന്റ് പത്രകുറിപ്പിൽ അറിയിച്ചു, സെക്രട്ടറി അനിലും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ഒത്തൊരുമയോടെയുള്ള പരിശ്രമഫലമായാണ് ഈ ക്യാമ്പ് ഇത്രയും നല്ല രീതിയിൽ നടത്തുവാൻ സാധിച്ചതെന്നും പ്രസിഡന്റ് അറിയിച്ചു.
കോട്ടയം ജില്ലയിലുള്ള ഒമാനിലെ പ്രവാസികൾക്കെല്ലാം ഒത്തൊരുമിക്കുവാൻ വേണ്ടിയാണ് നാല് മാസം മുൻപ് KDPA Oman എന്ന കൂട്ടായ്മ രൂപംനൽകിയത്, വരും ദിവസങ്ങളിൽ സാമൂഹിക പ്രതിബദ്ധതയുള്ള മറ്റു പരിപാടികൾ ഉണ്ടായിരിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ജോയിൻ ചെയ്യുവാൻ ബന്ധപ്പെടേണ്ട നമ്പർ 9978 0693.
