ഇബ്രി : കൈരളി ഇബ്രിയുടെ നേതൃത്വത്തിൽ
ഇബ്രിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
മാനവ ഐക്യത്തിന്റെയും.. സാഹോദര്യത്തിന്റെയും.. മലയാളി പെരുമ വിളിച്ചോതുന്ന ഈ ഇഫ്താർ സംഗമത്തിൽ ഇബ്രിയിലെ സാധാരണ പ്രവാസികളും മറ്റു രാജ്യങ്ങളിലെ തൊഴിലാളികളും ഉൾപ്പെടെ 800 ഓളം പേർ പങ്കെടുത്തു.
അൽ ബദർ ബിൽഡിംഗ് മെറ്റീരിയൽസിന് മുന്നിൽ വച്ച് നടന്ന ഇഫ്താർ വിരുന്നിനു ശേഷം ശ്രീ മുഹമ്മദലി സഖാഫിയുടെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥനയും നടന്നു.
കൈരളി ഇബ്രി പ്രവർത്തകർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.