സലാല :
ഈ വർഷത്തെ സമസ്ത പൊതു പരീക്ഷയിൽ സലാല അൽ മദ്റസത്തുസ്സുന്നിയ്യയിൽ നിന്നും 5, 7, 10 ക്ലാസുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു.
5-ാം ക്ലാസിൽ പരീക്ഷ എഴുതിയ 26 വിദ്യാർത്ഥികളിൽ ഇശാ നമിയ D/o ജംഷാദ് 500 ൽ 490 മാർക്ക് നേടി ടോപ് പ്ലസ് കരസ്ഥമാക്കി. 8ഡിസ്റ്റിങ്ങ്ഷൻ 10 ഫസ്റ്റ് ക്ലാസ്സ് 3 സെക്കന്റ് ക്ലാസ്സ് 4 തേഡ് ക്ലാസ്സ് എന്നിവയും ലഭിച്ചു.
7ാം തരത്തിൽ പരീക്ഷ എഴുതിയ 22 വിദ്യാർത്ഥികളിൽ മിസ്ന അബ്ദുന്നാസർ 500 ൽ 493 മാർക്ക് നേടി ടോപ്പ് പ്ലസ് കരസ്ഥമാക്കി. 9 ഡിസ്റ്റിങ്ങ്ഷൻ 9 ഫസ്റ്റ് ക്ലാസ്സ് 2 സെക്കൻ്റ് ക്ലാസ് 1 തേഡ് ക്ലാസ്സ് എന്നിവ ലഭിച്ചു.
10-ാം തരത്തിൽ പരീക്ഷ എഴുതിയ ഏക വിദ്യാർത്ഥിയും വിജയിച്ചു.
വിജയികളായ വിദ്യാർത്ഥികളെയും അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകരേയും രക്ഷിതാക്കളേയും മാനേജ്മെൻ്റ് ആൻ്റ് സ്റ്റാഫ് അഭിനന്ദിച്ചു.