മസ്കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ഇഫ്താർ സംഗമം നടത്തി.
വിവിധ സംഘടന നേതാക്കളും, സാംസ്കാരിക സംഘടന പ്രതിനിധികളും, വ്യവസായ പ്രമുഖരും, മസ്കറ്റ് മീഡിയ പ്രതിനിധികളും, വേൾഡ് മലയാളി ഫെഡറേഷൻ അംഗങ്ങളും ഇഫ്താർ സംഗമത്തിൽ പങ്കുചേർന്നു.
വേൾഡ് മലയാളീ ഫെഡറേഷൻ പ്രസിഡന്റ് ശ്രീ ജോർജ് പി രാജന്റെ അധ്യക്ഷതയിൽ ഞായറാഴ്ച റൂവി സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ നാഷണൽ കോർഡിനേറ്റർ ശ്രീ സുനിൽ കുമാർ എല്ലാവരേയും അഭിസംബോധന ചെയ്യുകയും, നാഷണൽ സെക്രട്ടറി ശ്രീ ഷെയ്ഖ് റഫീഖ് സ്വാഗതം ചെയ്തു.
റമദാന്റെ പ്രസക്തിയെക്കുറിച്ച് അബ്ദുൽ അസീസ് വയനാട് ക്ലാസ് എടുത്തു.
വേൾഡ് മലയാളീ ഫെഡറേഷൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീമതി അമ്മുജം രവീന്ദ്രൻ, മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ശ്രീ ഉല്ലാസ് ചേരിയൻ മറ്റു ഗ്ലോബൽ, മിഡിൽ ഈസ്റ്റ്, നാഷണൽ ഭാരവാഹികളും.
150 ൽ പരം മെമ്പർമാരും, ക്ഷണിതാക്കളും പങ്കെടുത്തു.
നാഷണൽ വൈസ് പ്രസിഡന്റ് ശ്രീ ഷൌക്കത്ത് അലി, ജോയിന്റ് സെക്രട്ടറി ശ്രീ ലിജിഹാസ് ഹുസൈൻ മീഡിയ കോർഡിനേറ്റർ ശ്രീ മുഹമ്മദ് യാസിൻ, നാഷണൽ ട്രഷറർ ശ്രീ ജോസഫ് വലിയവീട്ടിൽ എന്നിവർ ഇഫ്താറിനു വേണ്ട ഒരുക്കങ്ങളും നിയന്ത്രിക്കുകയും ചെയ്തു
ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ഷൌക്കത്ത് അലി നന്ദി അറിയിച്ചു.
എല്ലാവരും അത്താഴ വിരുന്നിനു ശേഷം പിരിഞ്ഞു.