മസ്കറ്റ് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ 2023 – 24 അദ്ധ്യായന വർഷത്തെ പൊതുപരീക്ഷയിൽ മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്റസയിൽ നിന്ന് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു.
. 5,7,10, ക്ലാസ്സുകളിലായി 27 കുട്ടികളാണ് പൊതുപരീക്ഷ എഴുതിയത്.

അഞ്ചാം തരത്തിൽ മുഹമ്മദ് വി.വി, സിഫ്സീർ, ഉസൈദ് എന്നിവർ ഉന്നത ഡിസ്റ്റിങ്ഷനോടെ പാസായപ്പോൾ ഫറാസ് അറഫാത്ത്, യാറാ ഫാത്തിമ എന്നിവർ ഫസ്റ്റ് ക്ലാസ് നേടി. ഏഴാം തരത്തിൽ സിയ ഫാത്തിമ, ഷഹ്സിയ എന്നിവർ ഡിസ്റ്റിങ്ഷൻ നേടിയപ്പോൾ റിൻഷാ ഫാത്തിമ, റീഹാ ജാബിർ ഫസ്റ്റ് ക്ലാസിനർഹരായി. പത്താം തരത്തിൽ പരീക്ഷ എഴുതിയ സ്വഫ്‌വാൻ ഫസ്റ്റ് ക്ലാസോട് കൂടെ വിജയിച്ചു.

പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും പ്രാപ്തരാക്കിയ ഉസ്താദ് മാരേയും, മബേല ശിഹാബ് തങ്ങൾ മദ്റസ കമ്മിറ്റി കൂടിയായ മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റി അഭിനന്ദിച്ചു.


പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കുട്ടികളെ ചേർക്കാൻ ആഗ്രഹിക്കുന്നവർ 79196329 (സ്വദർ മുഅല്ലിം ), +968 95394477( മാനേജ്മെന്റ് )എന്നീ നമ്പറിൽ ബന്ധപ്പെടണമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *