മസ്കറ്റ്: ആടുജീവിതം കഥയിലെ ജീവിക്കുന്ന
കഥാപാത്രം നജീബിൻറെ പേരക്കുട്ടി മരണപ്പെട്ടു. മസ്കറ്റ് വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾ സെക്ഷനിൽ സൂപ്പർ വൈസറായി ജോലി ചെയ്യുന്ന നജീബിൻറെ മകൻ ആറാട്ടുപുഴ തറയിൽ സഫീർ ഷുക്കൂറിന്റെ കൾ സഫ മറിയമാണ് (ഒന്നേകാൽ വയസ്) മരിച്ചത്.
ശ്വാസമുട്ടലിനെ തുടർന്ന് കുഞ്ഞിനെ വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് നാലരയോടെയാണ് മരിച്ചത്. സഫീർ- മുബീന ദമ്പതികളുടെ ഏക മകളാണ് സഫ മറിയം.
സഫീർ ഷുക്കൂർ നജീബ് നാളെ നാട്ടിലേക്ക് പോകാനിരിക്കെയാണ് ഇന്ന് മകൾ മരണപ്പെട്ടത്. സഫീർ നാളെ ഞായറാഴ്ച പുലർച്ചെ നാട്ടിലെത്തും. കബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പടിഞ്ഞാറേ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
