മസ്കറ്റ് : ഒമാനിലെ തൃശ്ശൂർ നിവാസികളുടെ കൂട്ടായ്മയായ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ മാർച്ച് 22, വെള്ളിയാഴ്ച്ച വാദി കബീറിലെ മസ്കത്ത് സ്പോർട്സ് ക്ലബ്ബ് ഹാളിൽ ഇഫ്താർ സ്നേഹ സംഗമംസംഘടിപ്പിച്ചു. ചടങ്ങില്‍ ഒമാനിലെ പൗരപ്രമുഖരും നിരവധി പ്രവാസി സംഘടനാ പ്രധിനിധികളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.
ഒമാന്‍ തൃശ്ശൂർ ഓര്ഗനൈസേഷന് പ്രസിഡന്റ് നസീര്‍ തിരുവത്ര അധ്യക്ഷത വഹിച്ച സമൂഹ നോബുതുറയില് ജന:സെക്രട്ടറി അഷറഫ് വാടാനപ്പള്ളി സ്വാഗതം ആശംസിച്ചു.
ഇത്തരത്തിലുള്ള ആചാര അനുഷ്ഠാന സ്നേഹ സംഗമങ്ങള്‍ സമൂഹത്തില്‍ പരസ്പരം ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുമെന്ന് അധ്യക്ഷന്‍ നസീര്‍ തിരുവത്ര അഭിപ്രായപ്പെട്ടു. ഇര്‍ഷാദ് അദ്നി നിലമ്പൂര്‍ ഇഫ്താര്‍ സന്ദേശവും ട്രഷറര്‍ വാസുദേവന്‍ തളിയറ ആശംസയും നല്കി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഇഫ്താറിന് പ്രോഗ്രാം കമ്മിറ്റിയും ഒമാന്‍ തൃശ്ശൂര്‍ ഓര്ഗനൈസേഷന് എക്സിക്യൂട്ടീവ് മെംബര്‍മാരും നേതൃത്വം നല്കി.
പ്രോഗ്രാം കൺവീനർ ഹസ്സൻ കേച്ചേരി ഇഫ്താര്‍ സ്നേഹ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദിയും രേഖപ്പെടുത്തി.