മസ്കറ്റ്
റമദാനിൽ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നഗരസഭാ അധികൃതർ പരിശോധന നടത്തി. ദാഹിറ ഗവര്ണറേറ്റിലെ റസ്റോറന്റുകളിലും കഫെകളിലും നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഏഴുകിലോ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമ ലംഘനം നടത്തിയ രണ്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ആറു സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരും