മസ്കറ്റ് : സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള ഒമാനിലെ പൊതു പരീക്ഷ കൾ മാർച്ച് ഒന്ന് രണ്ട് തീയതികളിൽ നടക്കുമെന്ന് പരീക്ഷാ ബോർഡ് ചെയർമാൻ അറിയിച്ചു. അഞ്ച് , ഏഴ് , പത്ത് , പ്ലസ് ടു ക്ലാസ്സ്കളിലാണ് പൊതു പരീക്ഷകൾ നടക്കുക. മസ്കറ്റ് റേഞ്ച് ജം ഇയ്യത്തുൽ മു അല്ലിമീന്റെ കീഴിൽ മുപ്പത്തിനാല് മദ്രസകളിൽ നിന്നായി 367 വിദ്യാർത്ഥികളാണ് പൊതു പരീക്ഷക്ക് രെജിസ്റ്റർ ചെയ്തിട്ടുള്ളത്. റൂവി, സലാല, സൂർ, സീബ്, സോഹാർ, ബൂ അലി, ബുറൈമി, സഹം, ബോഷർ, കാബൂറ, മത്ര , നിസ്വവ, മാബേല, തർമത്ത്, അൽ ഹെയിൽ, ഇബ്രി, സിനാവ്, ബർക്ക, ആദം, ബിദിയ, ഇബ്ര, ഫലജ് എന്നിങ്ങനെ ഒമാനിൽ ഉടനീളം 22 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും.എക്സാം സൂപ്രണ്ടു മാർക്കും സൂപ്പർവൈസർമാർക്കുള്ള പ്രത്യേക പരിശീലനവും ചോദ്യപേപ്പർ ഉൾപ്പെടെ മറ്റു രേഖകളുടെ വിതരണവും മസ്ക്കത്ത് സുന്നി സെൻ്റർ കേന്ദ്ര ഓഫീസിൽ നടക്കും. 22 സൂപ്പർ വൈസർ മാരുടെ മേൽനോട്ടത്തിൽ നടക്കുന്ന പരീക്ഷക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി പരീക്ഷാ ബോർഡ് ചെയർമാൻ യൂസഫ് മുസ്‌ലിയാർ സീബ് ,റേഞ്ച് പ്രസിഡന്റ് മുഹമ്മദലി ഫൈസി റൂവി, ജനറൽ സെക്രട്ടറി ഇമ്പിച്ചാലി മുസ്‌ലിയാർ എന്നിവർ അറിയിച്ചു.